• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ! വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; ഇടുക്കിയിൽ പൊലീസുകാരൻ അറസ്റ്റിൽ

cntv team by cntv team
June 12, 2025
in Kerala
A A
പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ! വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; ഇടുക്കിയിൽ പൊലീസുകാരൻ അറസ്റ്റിൽ
0
SHARES
168
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൊടുപുഴ: പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വെച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖാണ് പിടിയിലായത്.സ്റ്റേഷനോട് ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പൊലീസുകാരിക്ക് ഇയാൾ അയച്ചു നൽകിയതോടെ പരാതി നൽകുകയായിരുന്നു.നേരത്തെ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തിരുന്നു. കടമേരി സ്വദേശി സുരേഷിനെ കഴിഞ്ഞ ദിവസമാണ് സസ്പെൻഡ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുന്നുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി.ആദ്യം വാട്സാപ്പിലൂടെ മെസേജ് വന്നപ്പോൾ ആവർത്തിക്കരുതെന്ന് വീട്ടമ്മ പലതവണ താക്കീത് ചെയ്തു. എന്നാൽ ഇത് കാര്യമാക്കാതെ സുരേഷ് തുടരെത്തുടരെ സന്ദേശങ്ങളയച്ചു. പിന്നീട് ഇക്കാര്യം വീട്ടമ്മ ഭർത്താവിനോട് പറഞ്ഞു. തുടർന്ന് സന്ദേശമയക്കരുതെന്ന് ഭർത്താവും പലതവണ പൊലീസുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ സുരേഷ് പിന്തിരിയാൻ തയാറായില്ല. പിന്നീട് ഇൻസ്റ്റഗ്രാമിലൂടെയും ഇയാൾ സന്ദേശം അയച്ചുതുടങ്ങി.നിരന്തര ശല്യമായതോടെ പൊലീസിൽ പരാതി നൽകാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. സുരേഷിനെതിരെ നാദാപുരം പൊലീസിന് വീട്ടമ്മ പരാതി നൽകി. തുടർന്നാണ് ഇയാൾക്കെതിരെ കേസെടുക്കുകയും സസ്പെൻഷനിലായതും. വകുപ്പുതല നടപടിക്ക് പുറമേ പൊലീസ് നടപടിയും ഉണ്ടാകുമെന്നാണ് വിവരം.

Related Posts

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു
Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

April 24, 2026
262
ഒടുവിൽ ആശ്വാസവാർത്തയെത്തുന്നു; കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേ എത്തും, ശക്തിയും കൂടും
Kerala

ഒടുവിൽ ആശ്വാസവാർത്തയെത്തുന്നു; കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേ എത്തും, ശക്തിയും കൂടും

April 24, 2026
250
അമീബിക്ക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്
Kerala

അമീബിക്ക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്

April 24, 2026
129
ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു
Entertainment

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

April 24, 2026
60
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്
Kerala

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്

April 24, 2026
46
മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ
Crime

മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ

April 24, 2026
453
Next Post
പട്ടാമ്പി ഭാരതപ്പുഴയിൽ വിദ്യാർഥിയെ ഒഴുക്കിൽ പ്പെട്ട് കാണാതായി

പട്ടാമ്പി ഭാരതപ്പുഴയിൽ വിദ്യാർഥിയെ ഒഴുക്കിൽ പ്പെട്ട് കാണാതായി

Recent News

ചങ്ങരംകുളം കോക്കൂരില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു

ചങ്ങരംകുളം കോക്കൂരില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു

April 24, 2026
2k
ചങ്ങരംകുളം ചിയ്യാനൂര്‍ യുവാവിന് സൂര്യാതാപമേറ്റു

ചങ്ങരംകുളം ചിയ്യാനൂര്‍ യുവാവിന് സൂര്യാതാപമേറ്റു

April 24, 2026
238
രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്

രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്

April 24, 2026
97
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

April 24, 2026
262
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025