• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

തമിഴ്‌നാട്ടിൽ അഭിഭാഷകൻ, കേരളത്തിലെത്തിയാൽ ആളുമാറും; മധുര സ്വദേശി പിടിയിൽ

cntv team by cntv team
June 11, 2025
in Crime
A A
തമിഴ്‌നാട്ടിൽ അഭിഭാഷകൻ, കേരളത്തിലെത്തിയാൽ ആളുമാറും; മധുര സ്വദേശി പിടിയിൽ
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടുക്കി: കോട്ടയം, ഇടുക്കി ജില്ലകളിൽ നിരവധി ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശി പിടിയിൽ. മധുര സ്വദേശി രാമകൃഷ്ണൻ എന്ന ശരവണ പാണ്ഡ്യൻ (39) ആണ് പെരുവന്താനം പൊലീസിന്റെ പിടിയിലായത്. സ്വന്തം നാട്ടിൽ പബ്ളിക് പ്രോസിക്യൂട്ടർ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. 20 മോഷണക്കേസുകളിൽ പ്രതിയാണ്. പലതിലും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.മേയ് 29ന് പെരുവന്താനം ബോയ്‌സ് എസ്റ്റേറ്റിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണത്താലിയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് 40,000 രൂപയും കവർന്ന കേസിലാണ് ഇപ്പോൾ പൊലീസ് പിടികൂടിയത്.നാട്ടിൽ എപ്പോഴും വക്കീൽ വേഷത്തിൽ നടക്കുന്നതിനാലാണ് ഇയാളെ പബ്ളിക് പ്രോസിക്യൂട്ടർ എന്ന് വിളിച്ചിരുന്നത്.

അഭിഭാഷകൻ എന്ന പേരിൽ ഇയാൾ നൂറിലേറെ കേസുകൾ ഒത്തുതീർപ്പാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇയാൾ എൽഎൽബി പഠിച്ചിട്ടുള്ളതായും പറയപ്പെടുന്നു. ഭാര്യ തമിഴ്‌നാട്ടിൽ അഭിഭാഷകയാണ്. ഇവരുമായി വേർപിരിഞ്ഞ് കഴിയുകയാണ്. അഭിഭാഷകനാണെന്ന് പറഞ്ഞ് കളക്‌ടറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. 2009ൽ കടകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിന് മുണ്ടക്കയം, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, പാലാ പൊലീസ് സ്റ്റേഷനുകളിലായി 14 കേസുകളും നിലവിലുണ്ട്. പൊൻകുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയതിന് 2019ൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പാലാ മേലമ്പാറ ധർമ്മശാസ്ത്ര ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച മൂന്നുപവൻ സ്വർണമാലയും പൊലീസ് കണ്ടെത്തി.

Related Posts

കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ
Crime

കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ

August 7, 2026
260
അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Crime

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

August 6, 2026
111
‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി
Crime

‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

August 6, 2026
247
ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക
Crime

ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

August 6, 2026
708
ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം
Crime

ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം

August 6, 2026
271
16കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ
Crime

16കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ

August 5, 2026
486
Next Post
മഴക്കാലത്ത് 4451 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍, 80 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

മഴക്കാലത്ത് 4451 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍, 80 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

Recent News

അതിശക്തമായ മഴ ഇന്നും തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ അവധി

അതിശക്തമായ മഴ ഇന്നും തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ അവധി

August 8, 2026
1
അടിയന്തര സാഹചര്യം ഉണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാന്‍ നിര്‍ദേശം

അടിയന്തര സാഹചര്യം ഉണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാന്‍ നിര്‍ദേശം

August 8, 2026
2
തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം

തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം

August 8, 2026
2
വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി

വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി

August 8, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025