• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമലയിൽ ഇനി ‘ഫ്രഷ്’ അരവണമാത്രം; ഒരുമാസം മുൻപേ തയ്യാറാക്കുന്ന പതിവ് നിർത്തി,പ്ലാന്റിന്റെ ശേഷികൂട്ടും

cntv team by cntv team
June 10, 2025
in Kerala
A A
ശബരിമലയിൽ ഇനി ‘ഫ്രഷ്’ അരവണമാത്രം; ഒരുമാസം മുൻപേ തയ്യാറാക്കുന്ന പതിവ് നിർത്തി,പ്ലാന്റിന്റെ ശേഷികൂട്ടും
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിന് ഒരു മാസംമുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ദേവസ്വം ബോര്‍ഡ് ഉപേക്ഷിക്കുന്നു. നിര്‍മാണ പ്ലാന്റിന്റെ ശേഷികൂട്ടി ആവശ്യാനുസരണം ‘ഫ്രഷ്’ അരവണ തയ്യാറാക്കി വില്‍ക്കാനാണ് തീരുമാനം. ശബരിമല പ്രസാദത്തില്‍ അരവണയില്‍ നിന്നാണ് ബോര്‍ഡിന് ഏറ്റവുംകൂടുതല്‍ വരുമാനം.200 കോടി രൂപയാണ് കഴിഞ്ഞ തീര്‍ഥാടനത്തില്‍ അരവണയുടെ വിറ്റുവരവ്. പ്ലാന്റിന്റെ ഇപ്പോഴത്തെ പ്രതിദിന ഉത്പാദനശേഷി 2.70 ലക്ഷം ടിന്‍ ആണ്. പ്രതിദിന വില്‍പ്പനയാകട്ടെ 3.25 ലക്ഷം ടിന്‍വരെ പോകാറുണ്ട്. അടുത്ത മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്‍പ് നാലുകോടിയോളം രൂപ ചെലവില്‍ പ്ലാന്റ് നവീകരിക്കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

ദിവസേന മൂന്നരലക്ഷം ടിന്‍ ഉത്പാദനമാണ് ലക്ഷ്യം. നവംബര്‍ പകുതിയോടെ ആരംഭിക്കുന്ന തീര്‍ഥാടനത്തിന് ഒരുമാസം മുന്‍പുതന്നെ അരവണ തയ്യാറാക്കിത്തുടങ്ങാറുണ്ട്. 40 ലക്ഷം ടിന്നെങ്കിലും കരുതിവെക്കും. ഇതിന് ആവശ്യമായി വരുന്ന ഇരുന്നൂറോളം ജീവനക്കാരുടെ വേതനം, താമസം, ഭക്ഷണം തുടങ്ങിയവയ്ക്കുള്ള ചെലവ് ഒഴിവാക്കാനും പ്ലാന്റിന്റെ ശേഷി കൂട്ടുന്നതുവഴി സാധിക്കും.
പ്ലാന്റില്‍നിന്ന് മാളികപ്പുറത്തെ വിതരണ കൗണ്ടറുകളിലേക്ക് അപ്പവും അരവണയും എത്തിക്കുന്നത് ട്രാക്ടറുകളിലാണ്. സന്നിധാനത്ത് ട്രാക്ടറോട്ടം ഒഴിവാക്കണമെന്ന ഹൈക്കോടതി നിര്‍ദേശമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ കണ്‍വെയര്‍ ബെല്‍റ്റ് സംവിധാനത്തിലൂടെ നിര്‍മാണ പ്ലാന്റില്‍ നിന്ന് കൗണ്ടറുകളിലേക്ക് അപ്പവും അരവണയും എത്തിക്കാനും ബോര്‍ഡ് നടപടി തുടങ്ങി. രണ്ടു ട്രേകളിലായി ഒരുമിനിറ്റില്‍ 500 ടിന്‍ അരവണയെത്തിക്കുന്ന കണ്‍വെയര്‍ ബെല്‍റ്റ് സ്ഥാപിക്കാന്‍ അഞ്ചുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായി.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
414
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
146
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
168
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
‘വാഹൻ’ വീണ്ടും പണിമുടക്കി; ഓഫീസ് സേവനങ്ങൾ സ്തംഭിച്ചു, രാജ്യവ്യാപകമായുള്ള തകരാറെന്ന് കേന്ദ്രം

‘വാഹൻ’ വീണ്ടും പണിമുടക്കി; ഓഫീസ് സേവനങ്ങൾ സ്തംഭിച്ചു, രാജ്യവ്യാപകമായുള്ള തകരാറെന്ന് കേന്ദ്രം

Recent News

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
4
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
76
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
9
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025