• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂര്‍ വരന്തരപ്പിള്ളിയില്‍ 36കാരിയായ ദിവ്യ കൊല്ലപ്പെട്ടതിന് പിന്നിൽ ഭർത്താവിന്റെ സംശയ രോ​ഗമെന്ന് പൊലീസ്

cntv team by cntv team
June 9, 2025
in Kerala
A A
തൃശൂര്‍ വരന്തരപ്പിള്ളിയില്‍ 36കാരിയായ ദിവ്യ കൊല്ലപ്പെട്ടതിന് പിന്നിൽ ഭർത്താവിന്റെ സംശയ രോ​ഗമെന്ന് പൊലീസ്
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍: തൃശൂര്‍ വരന്തരപ്പിള്ളിയില്‍ 36കാരിയായ ദിവ്യ കൊല്ലപ്പെട്ടതിന് പിന്നിൽ ഭർത്താവിന്റെ സംശയ രോ​ഗമെന്ന് പൊലീസ്. യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊന്നത് ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്താലാണെന്നാണ് പൊലീസ് നി​ഗമനം. വേലൂപ്പാടം വെട്ടിങ്ങപ്പാടം പാറയ്ക്ക ഗംഗാധരന്റെയും ഷീലയുടെയും മകളായ ദിവ്യ (36) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് കണ്ണാറ കരടിയള തെങ്ങനാല്‍ കുഞ്ഞുമോന്‍ (45) പൊലീസിന്റെ പിടിയിലായി. ദിവ്യയെ ശനിയാഴ്ച വൈകിട്ടു നാലോടെയാണു ദിവ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെയില്‍സ് ഗേള്‍ ആയി ജോലി ചെയ്യുകയായിരുന്നു ദിവ്യ. ഭാര്യ നെഞ്ചുവേദനമൂലം മരിച്ചെന്നാണ് ബന്ധുക്കളെ പ്രതി അറിയിച്ചത്. എന്നാല്‍ ഇന്‍ക്വസ്റ്റിനിടെ പൊലീസിന് സംശയം തോന്നിയതാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്.കുറച്ച് നാളായി ഭാര്യയെ സംശയമുണ്ടായിരുന്ന കുഞ്ഞുമോൻ, ദിവ്യ ജോലിക്ക് പോകുമ്പോള്‍ രഹസ്യമായി പിന്‍തുടര്‍ന്നിരുന്നു. വഴി മധ്യേ ബസില്‍ നിന്നിറങ്ങിയ ദിവ്യ ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ കയറി പോകുന്നത് കുഞ്ഞുമോന്‍ കണ്ടു. ഇതാണ് കുഞ്ഞുമോനെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്നു വീട്ടില്‍ കലഹമുണ്ടായി. തുടര്‍ന്നായിരുന്നു കൊലപാതകം. പൊലീസ് സ്റ്റേഷനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു ദമ്പതികള്‍. ഭാര്യ മരിച്ചതു പനിയും അലര്‍ജിയും ശ്വാസംമുട്ടലും പിടിപെട്ടതുമൂലമാണെന്നാണു കുഞ്ഞുമോന്‍ ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചു. എന്നാല്‍, ദിവ്യയുടെ മുഖത്തും കഴുത്തിലും കണ്ടെത്തിയ പാടുകള്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന സൂചനയിലേക്കെത്തിക്കുകയായിരുന്നു. ആദ്യം ആര്‍ക്കും സംശയമുണ്ടായിരുന്നില്ലെങ്കിലും ശരീരത്തിലെ പാടുകള്‍ ദുരൂഹമെന്നു പൊലീസ് കണ്ടെത്തി. പിന്നീട് ദിവ്യയുടെ ബന്ധുക്കളും പരാതിയുമായെത്തി. കുഞ്ഞുമോനും ദിവ്യയ്ക്കും 11 വയസ്സുള്ള മകനുണ്ട്. ചോദ്യം ചെയ്യലിനിടെ കുഞ്ഞുമോന്‍ കഥകള്‍ മാറ്റിപ്പറഞ്ഞെങ്കിലും ഒടുവില്‍ കുറ്റസമ്മതം നടത്തി.

Related Posts

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി
Kerala

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

May 1, 2026
127
പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്
Kerala

പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

May 1, 2026
188
വിവാഹത്തെ എതിർത്ത വല്ല്യച്ഛനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ
Kerala

വിവാഹത്തെ എതിർത്ത വല്ല്യച്ഛനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

May 1, 2026
151
ഉപഭോക്തൃ അവകാശങ്ങളുടെ കാവലാൾ ഇനി ഓർമ്മ; പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു
Kerala

ഉപഭോക്തൃ അവകാശങ്ങളുടെ കാവലാൾ ഇനി ഓർമ്മ; പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

May 1, 2026
39
കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു
Kerala

കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു

May 1, 2026
223
ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം; മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്
Kerala

ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം; മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

May 1, 2026
39
Next Post
നിയന്ത്രണവിധേയമാകാതെ തീ; കപ്പലിൽ സ്ഫോടനസാധ്യതയുള്ള വസ്തുക്കളും; കാണാതായ നാലുപേർക്കായി തിരച്ചിൽ

നിയന്ത്രണവിധേയമാകാതെ തീ; കപ്പലിൽ സ്ഫോടനസാധ്യതയുള്ള വസ്തുക്കളും; കാണാതായ നാലുപേർക്കായി തിരച്ചിൽ

Recent News

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു

May 1, 2026
155
‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

May 1, 2026
127
പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

May 1, 2026
188
ചാലിശ്ശേരിയില്‍ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരൻ മരിച്ചു.

ചാലിശ്ശേരിയില്‍ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരൻ മരിച്ചു.

May 1, 2026
608
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025