• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; അന്ത്യാഞ്ജലി അർപ്പിച്ച് സുഹൃത്തുക്കളും നാട്ടുകാരും

cntv team by cntv team
June 9, 2025
in Kerala
A A
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; അന്ത്യാഞ്ജലി അർപ്പിച്ച് സുഹൃത്തുക്കളും നാട്ടുകാരും
0
SHARES
117
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: സേലത്ത് വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്‌കാരം മുണ്ടൂർ പരിശുദ്ധ കർമ്മലമാതാ പള്ളി സെമിത്തേരിയിൽ നടന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ സുഹൃത്തുക്കളും നാട്ടുകാരും പള്ളിയിൽ എത്തി. പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷമാണ് മൃതദേഹം കല്ലറയിലേക്ക് എത്തിച്ചത്. സിനിമാ മേഖലയിൽ നിന്നുള്ളവരും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പള്ളിയിൽ എത്തി.ന്യൂസിലൻഡിൽ താമസിക്കുന്ന, ഷൈൻ ടോമിന്റെ സഹോദരിമാരായ സുമി മേരി ചാക്കോയും റിയ മേരി ചാക്കോയും നാട്ടിലെത്താനായാണ് സംസ്‌കാരച്ചടങ്ങുകൾ ഇന്നത്തേക്ക് മാറ്റിയത്. ഇരുവരും കുടുംബത്തോടൊപ്പം ഇന്നലെ പുലർച്ചെ മൂന്നോടെ തൃശൂരിലെ വീട്ടിലെത്തി.തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിൽ നിന്ന് ചാക്കോയുടെ മൃതദേഹം ഇന്നലെ വൈകിട്ട് നാലരയോടെ മുണ്ടൂരിലെ വസതിയിലെത്തിച്ച് പൊതുദർശനത്തിന് വച്ചിരുന്നു. സേലം ബംഗളൂരു പാതയിൽ ധർമ്മപുരി ഹൊഗെനക്കൽ പാലക്കോട്ട് വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ നടന്ന അപകടത്തിലാണ് നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മുണ്ടൂർ ചെറുവത്തൂർ വീട്ടിൽ സി.പി.ചാക്കോ കൊല്ലപ്പെട്ടത്. ഷൈനിന്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കുടുംബസമേതം പോകുന്നതിനിടെയായിരുന്നു അപകടം.മുൻപിൽ സഞ്ചരിക്കുകയായിരുന്ന ചരക്കുലോറി പെട്ടെന്ന് ട്രാക്ക് മാറിയപ്പോൾ നിയന്ത്രണം കിട്ടാതെ ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന കിയ കാർണിവൽ പിറകിൽ ഇടിക്കുകയായിരുന്നു. ഈ സമയം ഷൈനും പിതാവ് ചാക്കോയും അമ്മ മരിയയും പിറകിലെ സീറ്റിലും ഷൈനിന്റെ സഹോദരൻ ജോ ജോൺ ചാക്കോ ഡ്രൈവർക്ക് ഇടതുവശമുള്ള സീറ്റിലുമായിരുന്നു. ഷൈനിന്റെ സഹായി അനീഷായിരുന്നു കാർ ഓടിച്ചിരുന്നത്.പിതാവ് ചാക്കോയുടെ സംസ്‌കാരത്തിനുശേഷം ഷൈനിന് ശസ്ത്രക്രിയ നടത്താനാണ് തൃശൂർ സൺ ആശുപത്രി മെഡിക്കൽ ബോർഡിന്റെ തീരുമാനം. കൈക്ക് പ്ലാസ്റ്ററിട്ടതിനാൽ ശസ്ത്രക്രിയ പിന്നീട് മതിയെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ഇടുപ്പിന് പരിക്കേറ്റ അമ്മയ്ക്കും ആറാഴ്ചത്തെ ചികിത്സ വേണ്ടിവരും.

ന്യൂസിലൻഡിൽ താമസിക്കുന്ന, ഷൈൻ ടോമിന്റെ സഹോദരിമാരായ സുമി മേരി ചാക്കോയും റിയ മേരി ചാക്കോയും നാട്ടിലെത്താനായാണ് സംസ്‌കാരച്ചടങ്ങുകൾ ഇന്നത്തേക്ക് മാറ്റിയത്. ഇരുവരും കുടുംബത്തോടൊപ്പം ഇന്നലെ പുലർച്ചെ മൂന്നോടെ തൃശൂരിലെ വീട്ടിലെത്തി.തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിൽ നിന്ന് ചാക്കോയുടെ മൃതദേഹം ഇന്നലെ വൈകിട്ട് നാലരയോടെ മുണ്ടൂരിലെ വസതിയിലെത്തിച്ച് പൊതുദർശനത്തിന് വച്ചിരുന്നു. സേലം ബംഗളൂരു പാതയിൽ ധർമ്മപുരി ഹൊഗെനക്കൽ പാലക്കോട്ട് വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ നടന്ന അപകടത്തിലാണ് നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മുണ്ടൂർ ചെറുവത്തൂർ വീട്ടിൽ സി.പി.ചാക്കോ കൊല്ലപ്പെട്ടത്. ഷൈനിന്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കുടുംബസമേതം പോകുന്നതിനിടെയായിരുന്നു അപകടം.മുൻപിൽ സഞ്ചരിക്കുകയായിരുന്ന ചരക്കുലോറി പെട്ടെന്ന് ട്രാക്ക് മാറിയപ്പോൾ നിയന്ത്രണം കിട്ടാതെ ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന കിയ കാർണിവൽ പിറകിൽ ഇടിക്കുകയായിരുന്നു. ഈ സമയം ഷൈനും പിതാവ് ചാക്കോയും അമ്മ മരിയയും പിറകിലെ സീറ്റിലും ഷൈനിന്റെ സഹോദരൻ ജോ ജോൺ ചാക്കോ ഡ്രൈവർക്ക് ഇടതുവശമുള്ള സീറ്റിലുമായിരുന്നു. ഷൈനിന്റെ സഹായി അനീഷായിരുന്നു കാർ ഓടിച്ചിരുന്നത്.പിതാവ് ചാക്കോയുടെ സംസ്‌കാരത്തിനുശേഷം ഷൈനിന് ശസ്ത്രക്രിയ നടത്താനാണ് തൃശൂർ സൺ ആശുപത്രി മെഡിക്കൽ ബോർഡിന്റെ തീരുമാനം. കൈക്ക് പ്ലാസ്റ്ററിട്ടതിനാൽ ശസ്ത്രക്രിയ പിന്നീട് മതിയെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ഇടുപ്പിന് പരിക്കേറ്റ അമ്മയ്ക്കും ആറാഴ്ചത്തെ ചികിത്സ വേണ്ടിവരും.

Related Posts

ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Kerala

ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

October 27, 2026
62
ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ
Crime

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

October 27, 2026
95
ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു
Kerala

ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു

October 27, 2026
973
ഭീഷണിയായി ഓർണബ് ചുഴലിക്കാറ്റ്; ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്
Kerala

ഭീഷണിയായി ഓർണബ് ചുഴലിക്കാറ്റ്; ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്

October 27, 2026
89
പ്രിയദർശിനി പദ്ധതിക്കെതിരെ പ്രതിഷേധം; നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്
Kerala

പ്രിയദർശിനി പദ്ധതിക്കെതിരെ പ്രതിഷേധം; നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

October 27, 2026
17
സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്
Business

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

October 27, 2026
64
Next Post
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി;പെരുമ്പിലാവ് സ്വദേശി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി;പെരുമ്പിലാവ് സ്വദേശി അറസ്റ്റിൽ

Recent News

നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ

നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ

October 27, 2026
59
ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

October 27, 2026
62
ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

October 27, 2026
95
35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

October 27, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025