• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഏത് പ്രതിസന്ധിയിലും മകനൊപ്പം; ഷൈനിനൊപ്പം ‘പ്രിയ ഡാഡി’ ഇനിയില്ല

cntv team by cntv team
June 6, 2025
in Kerala
A A
ഏത് പ്രതിസന്ധിയിലും മകനൊപ്പം; ഷൈനിനൊപ്പം ‘പ്രിയ ഡാഡി’ ഇനിയില്ല
0
SHARES
376
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പ്രതിസന്ധികൾ പുതുമയുള്ളതല്ല. ഏത് പ്രതിസന്ധിയിലും ഷൈൻ ടോം ചാക്കോയ്ക്ക് കരുത്തായി നിന്നിട്ടുള്ളത് അദ്ദേഹത്തിന്റെ കുടുംബമാണ്.ആരോപണങ്ങൾ ഒന്നൊഴിയാതെ വന്നപ്പോഴും മകനെ കുടുക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിനുപിന്നില്ലെന്നാണ് എക്കാലവും ആ കുടുംബം പറഞ്ഞിട്ടുള്ളത്.ഇപ്പോൾ, ഷൈനിന്റെ ചികിത്സയ്ക്കായുള്ള യാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട പിതാവിനെ നഷ്ടമാകുന്നതും. മകന്റെ വളർച്ചയിൽ ഏറെ അഭിമാനിച്ച ഒരു പിതാവാണ് സജി ചാക്കോ. ഷൈനിന്റെ പേരിൽ ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ നിയമപോരാട്ടത്തിന് മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു സജി. ഷൈൻ ടോം ചാക്കോയെന്ന് നടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആ പിതാവ് വഹിച്ച പങ്ക് ചെറുതല്ലകുടുംബത്തെ സ്‌നേഹിക്കുന്നതിൽ ഷൈൻ എന്നും മുൻപിലാണെന്നാണ് സജി ചാക്കോ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്.ഷൈനിന്റെ ഡാഡിയാണെങ്കിലും പലപ്പോഴും ഞാൻ ഷെനിന്റെ മാനേജർ കൂടി ആണെന്ന് ചാക്കോ പറഞ്ഞിരുന്നു. കരിയറിൽ ഷൈൻ മുന്നോട്ടുപോകുമ്പോൾ അവനെ തളർത്താനാണ് പലരും ശ്രമിച്ചിട്ടുള്ളത്. -സജി ചാക്കോ അഭിമുഖത്തിൽ പറഞ്ഞു. ഷൈനിന്റെ സിനിമയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും ചാക്കോ ആയിരുന്നു. ഈ അടുത്താണ് സിനിമയുടെ പ്രൊഡക്ഷൻ കൂടി ഷൈനിന്റെ നേതൃത്വത്തിൽ തുടങ്ങിയത് അതിനും മേൽനോട്ടം വഹിച്ചതും ചാക്കോ ആയിരുന്നു.ഷൈനും കുടുംബവും തൊടുപുഴയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടയിൽ സേലം ധർമപുരിയിൽ വെച്ചാണ് അപകടം. കർണാടക രജിസ്‌ട്രേഷനിലുള്ള ലോറിയും ഇവർ സഞ്ചരിച്ചിരുന്ന കാറും ഇടിച്ചാണ് അപകടം. അപകടത്തിൽ ഷൈനിന്റെ അച്ഛൻ സിബി ചാക്കോ തൽക്ഷണം മരിച്ചു. ഷൈനിനെയും പിതാവിനെയും കൂടാതെ അമ്മയും സഹോദരനും ഡ്രൈവറും കാറിൽ ഉണ്ടായിരുന്നു. കാറിന്റെ മധ്യഭാഗത്തായിരുന്നു സിബി ചാക്കോയും ഭാര്യയും ഇരുന്നിരുന്നത്.ഷൈനിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്റെയും പരിക്ക് നിസാരമാണെന്നാണ് വിവരം. മൂവരും ധർമ്മപുരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്അതേസമയം, ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടത്തിൽ നടന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അപകടം നടക്കുമ്പോൾ പിൻസീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു ഷൈൻ. അമ്മയ്ക്കും സഹോദരനും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
156
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
27
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
131
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
218
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
161
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പീയുഷ് ചൗള

പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പീയുഷ് ചൗള

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
55
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
75
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
36
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
140
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025