കുത്തുപറമ്പ്. പാട്യത്ത് ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു. പാട്യം പാല ബസാറിലെ സി വി സുകുമാരൻ ( 64) ആണ് മരിച്ചത്. ടൂറിസ്റ്റ് ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിന് ഇടയിലൂടെ തലയിട്ട് പരിശോധിക്കുന്നതിനിടെ ബസ് പിന്നിലേക്ക് വരികയായിരുന്നു.ബസ് മെക്കാനിക്ക് ആയ സുകുമാരൻ വീടിന് സമീപത്ത് വെച്ച് തന്നെയായിരുന്നു വർക്ക് ഷോപ്പ് നടത്തിയിരുന്നത്. ടൂറിസ്‌റ്റ് ബസിൻ്റെ അടിയിൽ നിന്നും അറ്റകുറ്റപണി ചെയ്യുന്നതിനിടെ എയർ സസ്പെൻഷൻ താഴ്ന്ന് ബസ്സിന്റെ പിറകുവശത്തെ ടയറിനും ബോഡിക്കുമിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു.സുകുമാരന്റെ കൂടെ മറ്റാരും ജോലിക്ക് ഇല്ലായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ സുകുമാരനെ ബസിനടിയിൽ നിന്നും പുറത്തെടുത്ത്കൂ ത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂത്തുപറമ്പ് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു