• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

യമാല്‍ മാജിക്; ത്രില്ലര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ കീഴടക്കി സ്‌പെയ്ന്‍ നേഷന്‍സ് ലീഗ് ഫൈനലില്‍

cntv team by cntv team
June 6, 2025
in Sports
A A
യമാല്‍ മാജിക്; ത്രില്ലര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ കീഴടക്കി സ്‌പെയ്ന്‍ നേഷന്‍സ് ലീഗ് ഫൈനലില്‍
0
SHARES
88
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഒമ്പത് ഗോളുകള്‍ പിറന്ന യുവേഫ നേഷന്‍സ് ലീഗ് ത്രില്ലര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ കീഴടക്കി യൂറോ കപ്പ് ജേതാക്കളായ സ്‌പെയ്ന്‍ ഫൈനലില്‍. നാലിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് സംഘത്തിന്റെ വിജയം.55-ാം മിനിറ്റുവരെ ഏകപക്ഷീയമായ മത്സരത്തില്‍ അപ്രതീക്ഷിതമായാണ് ഫ്രാന്‍സ് തിരിച്ചുവരവ് നടത്തിയത്. സ്‌പെയിനിനായി ഇരട്ട ഗോളുകള്‍ നേടിയ 17-കാരന്‍ ലമിന്‍ യമാല്‍ മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. നിക്കോ വില്യംസ്, മിക്കെല്‍ മെറിനോ, പെഡ്രി എന്നിവരാണ് സ്‌പെയ്‌നിന്റെ സ്‌കോറര്‍മാര്‍. സ്പാനിഷ് സംഘത്തിന്റെ മൂന്നാം നേഷന്‍സ് ലീഗ് ഫൈനലാണിത്.ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ, റയാന്‍ ചെര്‍ക്കി, കോളോ മുവാനി എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഡാനി വിവിയന്റെ സെല്‍ഫ് ഗോളും ഫ്രാന്‍സിന്റെ അക്കൗണ്ടിലെത്തി.22-ാം മിനിറ്റില്‍ നിക്കോ വില്യംസിലൂടെയാണ് സ്‌പെയ്ന്‍ മുന്നിലെത്തുന്നത്. പിന്നാലെ 25-ാം മിനിറ്റില്‍ മിക്കേല്‍ മെറിനോ രണ്ടാം ഗോള്‍ നേടി. ആദ്യ പകുതി 2-0ന് സ്‌പെയ്‌നിന് സ്വന്തം.54-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലമിന്‍ യമാല്‍ ഗോള്‍ നേട്ടം മൂന്നായി ഉയര്‍ത്തി. തൊട്ടടുത്ത മിനിറ്റില്‍ പെഡ്രിയും സ്‌കോര്‍ ചെയ്തതോടെ സ്‌പെയ്ന്‍ 4-0ന് മുന്നില്‍.എന്നാല്‍ 59-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ എംബാപ്പെ ഫ്രാന്‍സിനായി ഒരു ഗോള്‍ മടക്കി. 67-ാം മിനിറ്റില്‍ മികച്ചൊരു ഫിനിഷിലൂടെ യമാല്‍ സ്‌പെയ്‌നിന്റെ അഞ്ചാം ഗോളും മത്സരത്തിലെ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. സ്‌പെയ്ന്‍ 5-1ന് മുന്നില്‍.പോരാട്ടം അവസാനിച്ചു എന്ന ഘട്ടത്തില്‍ ഫ്രാന്‍സ് നടത്തിയ തിരിച്ചുവരവ് കാണികളെ ഞെട്ടിച്ചു. 79-ാം മിനിറ്റില്‍ ചെര്‍ക്കിയുടെ ഒരു കിടിലന്‍ ഷോട്ടില്‍ ഫ്രാന്‍സ് രണ്ടാം ഗോള്‍ മടക്കി. പിന്നാലെ ഒരു ഫ്രാന്‍സ് മുന്നേറ്റം 84-ാം മിനിറ്റില്‍ ഡാനി വിവയന്റെ സെല്‍ഫ് ഗോളിലാണ് കലാശിച്ചത്. സ്‌കോര്‍ 5-3. അവസാന മിനിറ്റുകളില്‍ വര്‍ധിത വീര്യത്തോടെ കളിച്ച ഫ്രാന്‍സ് ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ കോളോ മുവാനിയിലൂടെ നാലാം ഗോളും നേടിയതോടെ സ്പാനിഷ് ആരാധകരുടെ നെഞ്ചിടിപ്പേറി. പക്ഷേ പിന്നീട് ഒരു ഗോള്‍ കൂടി നേടാനുള്ള സമയം ഫ്രാന്‍സിനുണ്ടായിരുന്നില്ല.ഇന്ത്യന്‍ സമയം ജൂണ്‍ എട്ടാം തീയതി രാത്രി നടക്കുന്ന ഫൈനലില്‍ സ്‌പെയ്ന്‍ പോര്‍ച്ചുഗലിനെ നേരിടും.

Related Posts

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
24
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
34
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
82
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ
Sports

ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ

August 7, 2026
30
Next Post
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തം; ആർസിബി മാർക്കറ്റിംഗ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തം; ആർസിബി മാർക്കറ്റിംഗ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
762
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
118
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
77
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
107
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025