• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

റീയൂണിയനു കണ്ട കാമുകിക്കൊപ്പം കഴിയാൻ ആദ്യ ഭാര്യയെ കൊന്നു; ജാമ്യത്തിലിറങ്ങി രണ്ടാം ഭാര്യയെയും: പ്രേംകുമാർ കൊടുംക്രിമിനൽ

cntv team by cntv team
June 5, 2025
in Crime
A A
റീയൂണിയനു കണ്ട കാമുകിക്കൊപ്പം കഴിയാൻ ആദ്യ ഭാര്യയെ കൊന്നു; ജാമ്യത്തിലിറങ്ങി രണ്ടാം ഭാര്യയെയും: പ്രേംകുമാർ കൊടുംക്രിമിനൽ
0
SHARES
584
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: പടിയൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേം നിവാസിൽ പ്രേംകുമാർ കൊടുംക്രിമിനലെന്ന് പൊലീസ്. കാമുകിക്കൊപ്പം കഴിയാനായി ആദ്യഭാര്യ വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാണ് രണ്ടാം ഭാര്യ രേഖയെയും അമ്മ മണിയെയും ക്രൂരമായി കൊലപ്പെടുത്തിയത്. 2019ൽ നടന്ന കൊലപാതകം ഉദയംപേരൂർ വിദ്യ കൊലക്കേസ് എന്ന പേരിൽ വലിയ വിവാദമായിരുന്നു. കാമുകിയായ തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലൻവിളയിൽ സുനിത ബേബിക്കൊപ്പം ചേർന്നാണ് ചേർത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് സ്വദേശി വിദ്യയെ (39) പ്രേംകുമാർ കൊലപ്പെടുത്തിയത്. തിരുവനന്തപുരത്തെ സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് പ്രേംകുമാറും സുനിതയും. അന്ന് ഉദയംപേരൂർ നടക്കാവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രേംകുമാറും വിദ്യയും.സ്‌കൂളിൽ നടന്ന റീയൂണിയനുശേഷമാണ് പ്രേംകുമാറും സുനിതയും വീണ്ടും അടുപ്പത്തിലാകുന്നത്. തുടർന്ന് സുനിത ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് കടയ്ക്കലിലെ ആശുപത്രിയിൽ ചേർന്നു. പ്രേംകുമാറിന് തിരുവനന്തപുരം പേയാട് സ്വന്തമായി ഓഫീസുണ്ടായിരുന്നു. ഇതിനനടുത്തായി ഇരുവരും ചേർ‌ന്ന് വീട് വാടകയ്ക്കെടുത്തു. ഇത് വിദ്യ അറിഞ്ഞതാണ് കൊലയ്ക്ക് കാരണം.2019 സെപ്തംബ‌ർ 20ന് പ്രേംകുമാർ വിദ്യയുടെ ഫോൺ കൈക്കലാക്കുകയും നേത്രാവതി എക്‌സ്‌പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയിൽ ഇടുകയും ചെയ്തു. പിന്നീട് കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്‌ടറെ കാണിക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി. പ്രേംകുമാർ നിർബന്ധിച്ചതിനെത്തുടർന്ന് അമിതമായി മദ്യപിച്ച വിദ്യ ബോധം കെട്ടുറങ്ങി. പിന്നാലെ പുലർച്ചെ രണ്ടുമണിയോടെ വിദ്യയെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം വീടിന്റെ മുകൾ നിലയിലായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പ് പരിശോധിച്ച് മരണം ഉറപ്പാക്കി. തുടർന്ന് മൃതദേഹം ശുചിമുറിയിലേയ്ക്ക് മാറ്റുകയും ചെയ്തു.രാവിലെ സുനിത പതിവുപോലെ ജോലിക്ക് പോവുകയും ചെയ്തു. ഇതിനിടെ മൃതദേഹം മറവുചെയ്യാൻ പ്രേംകുമാർ ഒരു സുഹൃത്തിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. തുടർന്ന് വൈകിട്ട് പ്രേംകുമാറും സുനിതയും ചേർന്ന് മൃതദേഹം കാറിൽ കയറ്റി. പിൻസീറ്റിൽ മൃതദേഹത്തിന്റെ തോളിൽ കയ്യിട്ടാണ് സുനിത ഇരുന്നത്. തിരുനെൽവേലി-നാഗർകോവിൽ ദേശീയപാതയിൽ രാധാപുരം നോർത്ത് വള്ളിയൂരിലെത്തിയപ്പോൾ ഏർവാടി ഓവർബ്രിഡ്‌ജിന് സമീപത്തെ കുറ്റിക്കാട്ടിൽ മൃതദേഹം തള്ളി. ഇതിനുശേഷം പൊലീസ് സ്റ്റേഷനിൽ സുനിതക്കൊപ്പമെത്തി വിദ്യയെ കാണാനില്ലെന്ന് കാട്ടി പരാതി നൽകുകയും ചെയ്തു. എന്നാൽ പിന്നീട് പ്രേംകുമാർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചതോടെയാണ് പിടിവീണത്. ഇതിനിടെ ഒളിവിൽപ്പോയ പ്രേംകുമാർ ഫോണിൽ നിന്ന് ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സന്ദേശമയച്ചു.’എനിക്ക് അവളെ കൊല്ലേണ്ടി വന്നു’- എന്നായിരുന്നു വാട്‌സാപ്പ് സന്ദേശം. വിദേശത്തേയ്ക്ക് കടക്കാനും പ്രേംകുമാർ ശ്രമിച്ചു. ബഹ്‌റൈനിലേയ്ക്ക് കടക്കാൻ ടിക്കറ്റ് അടക്കം ബുക്ക് ചെയ്തെങ്കിലും മക്കളെ അനാഥാലയത്തിലേയ്ക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വൈകിയതിനാൽ യാത്ര റദ്ദാക്കേണ്ടി വന്നു. പിന്നീട് മറ്റൊരു ദിവസം മക്കൾക്ക് അഡ്‌മിഷൻ എടുക്കാൻ ലക്ഷ്യമിട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് അനാഥാലയത്തിൽ നിൽക്കവേ പൊലീസെത്തി പിടികൂടുകയായിരുന്നു.

Related Posts

പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും
Crime

പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും

June 27, 2026
242
മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ
Crime

മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ

June 27, 2026
88
പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ
Crime

പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ

June 26, 2026
642
14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ
Crime

14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

June 25, 2026
595
മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
Crime

മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

June 25, 2026
176
പെരുമ്പാവൂരിൽ 18 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഇതൊരു തുടക്കം മാത്രമെന്ന് റേഞ്ച് ഡിഐജി
Crime

പെരുമ്പാവൂരിൽ 18 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഇതൊരു തുടക്കം മാത്രമെന്ന് റേഞ്ച് ഡിഐജി

June 25, 2026
215
Next Post
സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏ‍ർപ്പെടുത്തി

സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏ‍ർപ്പെടുത്തി

Recent News

വാര്യർമാരാക്കി’ഓപ്പറേഷൻ തൂഫാൻ’ലഹരി വിപത്തിനെതിരെ കക്കടിപ്പുറം അൽഫലാഹ് സ്കൂളിലെ വിദ്യാർഥികള്‍

വാര്യർമാരാക്കി’ഓപ്പറേഷൻ തൂഫാൻ’ലഹരി വിപത്തിനെതിരെ കക്കടിപ്പുറം അൽഫലാഹ് സ്കൂളിലെ വിദ്യാർഥികള്‍

June 29, 2026
2
ഡിവൈഎഫ്ഐ മൂക്കുതലയിൽ വിജയമേള സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ മൂക്കുതലയിൽ വിജയമേള സംഘടിപ്പിച്ചു

June 29, 2026
3
വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ വിജയോത്സവം’സംഘടിപ്പിച്ചു

വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ വിജയോത്സവം’സംഘടിപ്പിച്ചു

June 29, 2026
4
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ’ചാലിശ്ശേരി പഞ്ചായത്ത്‌ തല ഉദ്ഘാടനം നടത്തി

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ’ചാലിശ്ശേരി പഞ്ചായത്ത്‌ തല ഉദ്ഘാടനം നടത്തി

June 29, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025