• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

എട്ടാംക്ലാസുകാർക്ക്‌ ലിറ്റിൽ കൈറ്റ്സ്‌ അംഗമാകാം, ജൂൺ 12 വരെ അപേക്ഷിക്കാം

cntv team by cntv team
June 4, 2025
in Kerala
A A
എട്ടാംക്ലാസുകാർക്ക്‌ ലിറ്റിൽ കൈറ്റ്സ്‌ അംഗമാകാം, ജൂൺ 12 വരെ അപേക്ഷിക്കാം
0
SHARES
107
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ – എയിഡഡ് ഹൈസ്‌കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്‌സ് ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 12 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്‌കൂളിലേയും ക്ലബുകളിൽ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 18 ന് നടക്കും. സ്‌കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോറത്തിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ-ഗണിതം, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 12, 13, 14 തീയതികളിൽ രാവിലെയും വൈകിട്ടും 7 മണിക്ക് പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യും. അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് റോബോട്ടിക്‌സ്, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, ഇ-ഗവേണൻസ്, ഹാർഡ്‌വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. പുതിയതായി യൂണിറ്റുകൾക്ക് വിതരണം ചെയ്തിട്ടുള്ള ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്‌സ് പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ്‌വെയർ പ്രയോജനപ്പെടുത്തിയുള്ള ത്രീഡി ആനിമേഷൻ തയ്യാറാക്കൽ തുടങ്ങിയവയാണ് ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ. സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബിൽ ഇതുവരെ 4.9 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. രക്ഷകർത്താക്കൾക്കുള്ള സൈബർ സുരക്ഷാ പരിശീലനം, ഡിജിറ്റൽ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്‌സിലെ സ്‌കൂൾ വാർത്തകൾ, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു നൽകൽ, സ്‌കൂൾ ടിവി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ നടത്തിവരുന്നുണ്ട്. വിശദാംശങ്ങൾ www.kite.kerala.gov.in-ൽ ലഭിക്കും.

Related Posts

അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം; മൃതദേഹം നാട്ടിലെത്തിക്കനുള്ള നടപടികൾ നാളെ പൂർത്തിയാകും
Kerala

അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം; മൃതദേഹം നാട്ടിലെത്തിക്കനുള്ള നടപടികൾ നാളെ പൂർത്തിയാകും

July 28, 2025
‘ഈ വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയില്ല’; യൂട്യൂബ് ചാനൽ നിർത്തുന്നുവെന്ന് ഫിറോസ് ചുട്ടിപ്പാറ
Kerala

‘ഈ വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയില്ല’; യൂട്യൂബ് ചാനൽ നിർത്തുന്നുവെന്ന് ഫിറോസ് ചുട്ടിപ്പാറ

July 28, 2025
വൈദ്യുതി അപകടങ്ങൾ കൂടുന്നു; ജാഗ്രതാ നിർദേശവുമായി KSEB
Kerala

വൈദ്യുതി അപകടങ്ങൾ കൂടുന്നു; ജാഗ്രതാ നിർദേശവുമായി KSEB

July 28, 2025
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം തൊഴില്‍ മേഖലയില്‍ പിടിമുറുക്കുന്നു :12000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ടിസിഎസ്
Kerala

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം തൊഴില്‍ മേഖലയില്‍ പിടിമുറുക്കുന്നു :12000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ടിസിഎസ്

July 28, 2025
മൊബൈല്‍ നൽകിയില്ല; എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

മൊബൈല്‍ നൽകിയില്ല; എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയിൽ

July 28, 2025
ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ദിവ്യ ദേശ്‌മുഖ്, തോൽപ്പിച്ചത് കൊനേരു ഹംപിയെ
Kerala

ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ദിവ്യ ദേശ്‌മുഖ്, തോൽപ്പിച്ചത് കൊനേരു ഹംപിയെ

July 28, 2025
Next Post
അമ്മയുടെ പിന്നാലെ നടന്നു; ആരും കാണാതെ കുഞ്ഞിന്റെ മാല കവർന്നു; യുവതി ഒടുവിൽ സിസിടിവിയിൽ പെട്ടു

അമ്മയുടെ പിന്നാലെ നടന്നു; ആരും കാണാതെ കുഞ്ഞിന്റെ മാല കവർന്നു; യുവതി ഒടുവിൽ സിസിടിവിയിൽ പെട്ടു

Recent News

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 78 മരണം;കൊല്ലപ്പെട്ടവരിൽ ഉദരത്തിൽ കുരുന്നുമായി യുവതിയും

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 78 മരണം;കൊല്ലപ്പെട്ടവരിൽ ഉദരത്തിൽ കുരുന്നുമായി യുവതിയും

July 29, 2025
മുണ്ടക്കൈ-ചൂരൽമല ​ദുരന്തം; നടുക്കുന്ന ഓർമയ്ക്ക് ഒരു വർഷം; അതിജീവനപതായിൽ ദുരന്തബാധിതർ

മുണ്ടക്കൈ-ചൂരൽമല ​ദുരന്തം; നടുക്കുന്ന ഓർമയ്ക്ക് ഒരു വർഷം; അതിജീവനപതായിൽ ദുരന്തബാധിതർ

July 29, 2025
ആനക്കര മലമൽക്കാവിൽ താണിക്കുന്നിൽ യുവാവിനെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ആനക്കര മലമൽക്കാവിൽ താണിക്കുന്നിൽ യുവാവിനെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

July 28, 2025
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്

July 28, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025