• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ലോറിയിലെ രഹസ്യ അറയില്‍ കടത്തിയത് 1,155 ലിറ്റര്‍ സ്പിരിറ്റ്; ഡ്രൈവര്‍ അറസ്റ്റില്‍

cntv team by cntv team
June 4, 2025
in Kerala
A A
ലോറിയിലെ രഹസ്യ അറയില്‍ കടത്തിയത് 1,155 ലിറ്റര്‍ സ്പിരിറ്റ്; ഡ്രൈവര്‍ അറസ്റ്റില്‍
0
SHARES
50
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോറിയില്‍ രഹസ്യ അറയുണ്ടാക്കി കടത്താന്‍ ശ്രമിച്ച 1,155 ലിറ്റര്‍ സ്പിരിറ്റ് പോലീസ് പിടികൂടി. ലോറിയുടെ ഡ്രൈവര്‍ തൃശ്ശൂര്‍ അന്തിക്കാട് മാങ്ങോട്ടുകര മാമ്പുള്ളി വീട്ടില്‍ വി. ഷൈജുവിനെ (49) അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ നീലംകാച്ചിക്കു സമീപം നടത്തിയ വാഹനപരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്.ലോറിയിലെ പെട്ടിയുടെ അടിയിലായി അതേ നീളത്തിലും വീതിയിലും ഒരടിയോളം ഉയരത്തിലുമാണ് രഹസ്യ അറ നിര്‍മിച്ചിരുന്നത്. പച്ചക്കറി കൊണ്ടുപോകുന്നതിനുള്ള ഒഴിഞ്ഞ പെട്ടികള്‍ അടുക്കിയതിന്റെ അടിയിലായിരുന്നു രഹസ്യ അറയുടെ അടപ്പ്. ഇതിനുള്ളില്‍ സ്പിരിറ്റ് നിറച്ച് കടത്തുകയായിരുന്നു പതിവെന്നു കരുതുന്നു. പൈപ്പ് ഉപയോഗിച്ച് കന്നാസുകളില്‍ നിറച്ചാണ് സ്പിരിറ്റ് അളന്നത്.

തമിഴ്നാട്ടില്‍നിന്നു തൃശ്ശൂരിലേക്കു പോകുന്ന ലോറിയാണിത്. എന്നാല്‍, സ്പിരിറ്റ് കൊഴിഞ്ഞാമ്പാറ ഭാഗത്തെ തോപ്പുകളിലെത്തിച്ച് കള്ളില്‍ കലര്‍ത്തി വ്യാജ കള്ളുണ്ടാക്കാനാണ് കൊണ്ടുവന്നിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം പാലക്കാട് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുല്‍ മുനീര്‍, ചിറ്റൂര്‍ ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡും കൊഴിഞ്ഞാമ്പാറ സിഐ എം.ആര്‍ അരുണ്‍കുമാര്‍, എസ്ഐമാരായ വി. കൃഷ്ണദാസ്, വിജയചന്ദ്രന്‍, എം. ശിവകുമാര്‍, എ.എസ്.ഐ. കൃഷ്ണദാസ്, ബി. ഹക്കീം തുടങ്ങിയവരും അടങ്ങുന്ന സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഷൈജുവിനെ റിമാന്‍ഡ് ചെയ്തു.

Related Posts

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060
Crime

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
31
ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി
Kerala

ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

July 27, 2026
311
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

July 27, 2026
86
എന്നെ സംഘിയെന്ന് വിളിച്ച ‘നിഷ്പക്ഷരേ’, കമ്മികളേ…; നിങ്ങളുടെ അണ്ണാക്കിലെ പിരിവെട്ടിയോ- മാധവ് സുരേഷ്
Kerala

എന്നെ സംഘിയെന്ന് വിളിച്ച ‘നിഷ്പക്ഷരേ’, കമ്മികളേ…; നിങ്ങളുടെ അണ്ണാക്കിലെ പിരിവെട്ടിയോ- മാധവ് സുരേഷ്

July 27, 2026
306
പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ
Kerala

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ

July 27, 2026
95
മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ, 53 കോടി അനുവദിച്ചു
Kerala

മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ, 53 കോടി അനുവദിച്ചു

July 27, 2026
115
Next Post
‘മുഖ്യമന്ത്രി വഞ്ചകന്‍; ആദ്യം വഞ്ചിച്ചത് വിഎസിനെ’; പി വി അന്‍വര്‍

‘മുഖ്യമന്ത്രി വഞ്ചകന്‍; ആദ്യം വഞ്ചിച്ചത് വിഎസിനെ’; പി വി അന്‍വര്‍

Recent News

എടപ്പാൾവൈദ്യർമൂല വല്യാട് കുന്നുമ്മൽ സുരേഷ് നിര്യാതനായി

എടപ്പാൾവൈദ്യർമൂല വല്യാട് കുന്നുമ്മൽ സുരേഷ് നിര്യാതനായി

July 28, 2026
1
കണ്ടനകത്ത് ജൽ ജീവൻ മിഷന്റെ ഉപകരണങ്ങൾ മോഷണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ

കണ്ടനകത്ത് ജൽ ജീവൻ മിഷന്റെ ഉപകരണങ്ങൾ മോഷണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ

July 28, 2026
2
കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന പരാതി; സംസ്ഥാന പൊലീസ് മേധാവി ഇന്ന് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയേക്കും

കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന പരാതി; സംസ്ഥാന പൊലീസ് മേധാവി ഇന്ന് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയേക്കും

July 28, 2026
2
വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025