• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശങ്കുവിന്റെ ആഗ്രഹം സഫലം; അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

cntv team by cntv team
June 3, 2025
in Kerala
A A
ശങ്കുവിന്റെ ആഗ്രഹം സഫലം; അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി
0
SHARES
616
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും. പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.

Related Posts

രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്, സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിക്കുന്നു, പലരും നാട്ടിലില്ല
Kerala

രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്, സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിക്കുന്നു, പലരും നാട്ടിലില്ല

April 3, 2026
35
പ്രീപോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി
Kerala

പ്രീപോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

April 3, 2026
66
‘പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം’; പള്ളി വികാരിക്കെതിരെ പോക്സോ കേസ്
Kerala

‘പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം’; പള്ളി വികാരിക്കെതിരെ പോക്സോ കേസ്

April 3, 2026
112
പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു നിലവിൽ ആരോഗ്യ നില തൃപ്തികരം
Kerala

പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു നിലവിൽ ആരോഗ്യ നില തൃപ്തികരം

April 3, 2026
96
വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം: കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം
Kerala

വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം: കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം

April 3, 2026
79
ഫാത്തിമ തെഹ്‌ലിയയ്‌ക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്
Kerala

ഫാത്തിമ തെഹ്‌ലിയയ്‌ക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്

April 3, 2026
181
Next Post
മസ്ജിദിൽ നിന്ന് മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ കാര്‍ കൂട്ടുകാരിയെ കാണിക്കാൻ പോയ യുവാവ് അറസ്റ്റിൽ

മസ്ജിദിൽ നിന്ന് മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ കാര്‍ കൂട്ടുകാരിയെ കാണിക്കാൻ പോയ യുവാവ് അറസ്റ്റിൽ

Recent News

കെ ടി ജലീലിനായി വോട്ട് തേടി എടപ്പാളിൽ പെൺപ്പട

കെ ടി ജലീലിനായി വോട്ട് തേടി എടപ്പാളിൽ പെൺപ്പട

April 4, 2026
72
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്

April 4, 2026
29
ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കായികതാരങ്ങൾ മരിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കായികതാരങ്ങൾ മരിച്ചു

April 4, 2026
256
ഫാത്തിമ തഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ്; ‘ സിപിഐഎം നേതാക്കളുടെ അറിവോടെ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം’; വി ഡി സതീശന്‍

ഫാത്തിമ തഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ്; ‘ സിപിഐഎം നേതാക്കളുടെ അറിവോടെ; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം’; വി ഡി സതീശന്‍

April 3, 2026
162
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025