• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പത്തനംതിട്ട കസ്റ്റഡി മർദനക്കേസ്; കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവം, സിഐക്ക് സസ്പെൻഷൻ

cntv team by cntv team
June 3, 2025
in Crime
A A
പത്തനംതിട്ട കസ്റ്റഡി മർദനക്കേസ്; കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവം, സിഐക്ക് സസ്പെൻഷൻ
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: കസ്റ്റഡി മരണം എന്ന ആക്ഷേപത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട കോയിപ്രം സിഐ ജി. സുരേഷ് കുമാറിനെതിരെയാണ് നടപടി. കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് മര്‍ദനമേറ്റു എന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശി കെ.എം. സുരേഷിനെ പിന്നീട് കോന്നി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യം നല്‍കി സുരേഷിനെ വിട്ടയച്ചു എന്നാണ് പോലീസ് വിശദീകരണം. എന്നാല്‍, നാലുദിവസത്തിന് ശേഷം, മാര്‍ച്ച് 22-ന് സുരേഷിനെ കോന്നി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുമ്പയ്ക്ക് സമീപമുള്ള ഒരു തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഈ സംഭവത്തില്‍ പോലീസ് പിന്നീട് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. എന്നാല്‍, പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും ഉണ്ടായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന് ആരില്‍നിന്നോ മര്‍ദനം ലഭിച്ചതായി വ്യക്തമായിരുന്നിട്ടും പോലീസ് ഇതില്‍ അന്വേഷണം നടത്തിയില്ല.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരേഷിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പിന്നാലെ, ഈ സംഭവത്തെക്കുറിച്ച് മാധ്യമവാര്‍ത്തകള്‍ വന്നശേഷമാണ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്. ബന്ധുക്കള്‍ നല്‍കിയ പരാതിയിന്മേല്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

അഡീഷണല്‍ എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ – കസ്റ്റഡി മര്‍ദനം, അന്യായമായി വാഹനം പിടിച്ചുവയ്ക്ല്‍, മൊബൈല്‍ഫോണ്‍ പിടിച്ചുവയ്ക്ല്‍ – എന്നിങ്ങനെ മൂന്ന് പ്രധാനകാര്യങ്ങള്‍ കണ്ടെത്തി. ഈ മൂന്ന് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിഐ സുരേഷ്‌കുമാറിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. അഡീഷണല്‍ എസ്പി അന്വേഷണ റിപ്പോര്‍ട്ട് ഡിഐജിക്ക് കൈമാറി.

Related Posts

മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു
Crime

മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു

May 2, 2026
157
തൃശൂരിലെ കൊലപാതകം; ഉണ്ണിമായയെ കൊന്നത് സംശയം മൂലം
Crime

തൃശൂരിലെ കൊലപാതകം; ഉണ്ണിമായയെ കൊന്നത് സംശയം മൂലം

May 1, 2026
269
തൃശ്ശൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന്‌ ഭർത്താവ്; പ്രതി പിടിയിൽ
Crime

തൃശ്ശൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന്‌ ഭർത്താവ്; പ്രതി പിടിയിൽ

April 30, 2026
479
നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഭരണം തട്ടാന്‍ ശ്രമിച്ചു; പൊലീസുകാരന്‍ പിടിയില്‍
Crime

നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഭരണം തട്ടാന്‍ ശ്രമിച്ചു; പൊലീസുകാരന്‍ പിടിയില്‍

April 30, 2026
179
രണ്ടാം വിവാഹ വാർഷികാഘോഷത്തിനിടെ തർക്കം;  മകൻ അച്ഛനെ കസേരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
Crime

രണ്ടാം വിവാഹ വാർഷികാഘോഷത്തിനിടെ തർക്കം; മകൻ അച്ഛനെ കസേരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

April 30, 2026
277
ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്; ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം
Crime

ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്; ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം

April 28, 2026
433
Next Post
ചിക്കൻ മാലിന്യം കൊണ്ടുപോകാൻ കൂടുതൽ പണം വേണമെന്ന് ആവശ്യത്തിൽ പ്രതിഷേധം, മലപ്പുറത്ത് വ്യാപാരികളുടെ കടയടപ്പ് സമരം

ചിക്കൻ മാലിന്യം കൊണ്ടുപോകാൻ കൂടുതൽ പണം വേണമെന്ന് ആവശ്യത്തിൽ പ്രതിഷേധം, മലപ്പുറത്ത് വ്യാപാരികളുടെ കടയടപ്പ് സമരം

Recent News

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍

May 3, 2026
45
ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

May 3, 2026
14
ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു

ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു

May 3, 2026
162
കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“

കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“

May 3, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025