• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഓപ്പറേഷൻ സിന്ദൂർ സ്‌മാരക പാർക്കുമായി ഗുജറാത്ത്; ‘സിന്ദൂർ വനം’ എന്ന് പേരിടും

cntv team by cntv team
June 3, 2025
in National
A A
ഓപ്പറേഷൻ സിന്ദൂർ സ്‌മാരക പാർക്കുമായി ഗുജറാത്ത്; ‘സിന്ദൂർ വനം’ എന്ന് പേരിടും
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഹമ്മദാബാദ്: ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു. പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള കച്ചിൽ ആണ് പാർക്കിന്റെ നിർമാണം. ‘സിന്ദൂർ വനം’ എന്ന പേരിലാണ് പാർക്ക് അറിയപ്പെടുക. സായുധ സേനകളോടുള്ള ആദരസൂചകമായാണ് പാർക്ക്. ഒന്നര വർഷം കൊണ്ട് പാർക്കിന്റെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. ഇതിന് മുൻപായി വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ഭുജ് – മാണ്ഡവി റോഡരികിലെ എട്ട് ഹെക്ടർ വനഭൂമിയിലാണ് പാർക്ക് വരിക. ദൗത്യത്തിന് ശേഷം പ്രധാനമന്ത്രിയുടെ പൊതുപരിപാടി നടന്ന സ്ഥലവും ഈ പാർക്കിൽ വരും. പഹൽഗാം ആക്രമണത്തിൽ മരിച്ചവർക്കായും ഈ പാർക്ക് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിൽ മരിച്ച 26 പേരിൽ മൂന്ന് പേർ ഗുജറാത്തിൽ നിന്നുള്ളവരാണ്.
പാർക്കിൽ നടാനുള്ള മരങ്ങളും ചെടികളും ഇതിനകം അധികൃതർ കണ്ടെത്തിക്കഴിഞ്ഞു. ഒരു ഹെക്ടർ ഭൂമിയിൽ 10000 ചെടികൾ എന്ന കണക്കിലാണ് വനം നിർമിക്കുക.

ദൗത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ മിനിയേച്ചർ പതിപ്പുകളും ഇവിടെ സ്ഥാപിക്കും. കഴിഞ്ഞ മാസം ഏപ്രിൽ 22നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളായ 26 പേർ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി മേയ് 7ന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നൽകിയ പേര്.ബഹവൽപൂർ, മുരിഡ്‌കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അർധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകർത്തത്. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും തകർത്തിരുന്നു.നൂറിലധികം ഭീകരേറെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിൽ വധിച്ചത്. ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ട ഭീകരരിൽ ഉൾപ്പെടുന്നുണ്ട്.

Related Posts

രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി
National

രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി

October 3, 2026
0
ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ
National

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

October 3, 2026
0
ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI
National

ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI

October 3, 2026
24
ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു
National

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

October 3, 2026
20
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍
National

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
66
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
30
Next Post
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം ഇല്ല, ഉദ്ഘാടന മത്സരം സെപ്റ്റംബർ 30ന്

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം ഇല്ല, ഉദ്ഘാടന മത്സരം സെപ്റ്റംബർ 30ന്

Recent News

രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി

രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി

October 3, 2026
0
ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
0
ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

October 3, 2026
0
പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025