• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവം; പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

cntv team by cntv team
June 3, 2025
in Kerala
A A
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവം; പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
0
SHARES
78
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ കെട്ടിയിട്ട് അർധ നഗ്നനാക്കി മർദ്ദിച്ച കേസിൽ പ്രതികൾക്ക് ജാമ്യം. പ്രതികളായ റെജിൻ മാത്യു, വിഷ്ണു എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം നൽകിയത്. പ്രതികൾ അന്യായക്കാരനായ സിജുവുമായോ സാക്ഷികളുമായോ ഒരു തരത്തിലും ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നൽകിയത്.മെയ് 24-നായിരുന്നു പ്രതികളായ ഷോളയൂർ സ്വദേശി റെജിൻ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേർന്ന് ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജു വേണുവിനെ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചത്. വാഹനത്തിന് മാർഗതടസ്സം ഉണ്ടാക്കി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആക്രമണം ചെറുത്തതോടെ യുവാക്കൾ കെട്ടിയിട്ട് മർദ്ദിച്ചെന്നായിരുന്നു സിജുവിൻ്റെ പരാതി. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സിജുവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സിജു ഇപ്പോഴും കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലാണ്.മകനെ മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിജുവിൻ്റെ കുടുംബം രംഗത്തെത്തിയതോടെ, അഗളി പൊലീസ് സംഭവത്തിൽ കേസെടുക്കുകയായിരുന്നു. അന്വേഷണത്തിനിടെ സിജുവിനെ ആക്രമിച്ച റെജിൻ മാത്യുവും വിഷ്ണുദാസും കോയമ്പത്തൂരിൽ നിന്ന് പിടിയിലായി. സിജുവിനെ മർദ്ദിച്ചിട്ടില്ലെന്നും, വാഹനത്തിൻ്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തതോടെ കെട്ടിയിടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പ്രതികൾ പൊലീസിന് നൽകിയ മൊഴി. എസ് സി/എസ് ടി വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമപ്രകാരമാണ് പിടിയിലായ യുവാക്കൾക്കെതിരെ പൊലീസ് കേസ് എടുത്തത്.

Related Posts

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
0
കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ
Kerala

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

October 3, 2026
0
ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്
Kerala

ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

October 3, 2026
0
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
61
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി
Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

October 3, 2026
15
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്
Kerala

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
85
Next Post
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുള്ള പാതിരാനിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുള്ള പാതിരാനിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

Recent News

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
0
കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

October 3, 2026
0
നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

October 3, 2026
0
ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

October 3, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025