• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അൻവറിനെ അനുനയിപ്പിക്കാൻ നീക്കം തുടർന്ന് കോൺഗ്രസ്, രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ കണ്ടു

cntv team by cntv team
June 1, 2025
in UPDATES
A A
അൻവറിനെ അനുനയിപ്പിക്കാൻ നീക്കം തുടർന്ന് കോൺഗ്രസ്, രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ കണ്ടു
0
SHARES
128
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിലമ്പൂരിൽ പി.വി അൻവറിനെ അനുനയിപ്പിക്കാൻ നീക്കം തുടർന്ന് കോൺഗ്രസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് രാഹുൽ ഒതായിയിലെ വീട്ടിലെത്തിയത്.
രാഹുൽ അൻവറുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ്‌ നേതാവ് നേരിട്ട് എത്തിയത്. പിണറായിസത്തെ തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണം എന്ന് രാഹുൽ അൻവറിനോട് ആവശ്യപ്പെട്ടു. അൻവർ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമാണ് രാഹുലിന്റെ കൂടിക്കാഴ്ച.

വി ഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമായിരുന്നു ഇന്നലെ അൻവർ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് വൈകിട്ടായോടെ നിലമ്പൂരിൽ മത്സരിക്കുന്ന കാര്യത്തിൽ അൻവർ മലക്കം മറിഞ്ഞു. രാവിലെ മത്സരിക്കില്ലെന്ന് പറഞ്ഞ അൻവർ വൈകിട്ടായതോടെ മത്സരിക്കാൻ ആലോചിക്കുന്നതായി അറിയിച്ചു. യുഡിഎഫ് ഏറെക്കുറെ കൈവിട്ടതോടെ മുന്നണി പ്രവേശ സാധ്യത അടക്കം അവസാനിച്ച മട്ടാണ്

അൻവറിനെ പ്രകോപിപ്പിക്കാതെയാണ് യുഡിഎഫ് നേതാക്കൾ പ്രതികരിച്ചത്. പക്ഷേ വി.ഡി സതീശന്റെ അടവ് നയം ഏറ്റുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വി ഡി സതീശന് വീഴ്ച പറ്റിയെന്ന അഭിപ്രായം ലീഗിനുണ്ട്. അൻവർ മത്സരിക്കാൻ തന്നെയാണ് സാധ്യത. അതിനുള്ള പ്രചാരണ പരിപാടികൾ അൻവർ ആസൂത്രണം ചെയ്യുന്നുണ്ട്. നാളെയോ മറ്റന്നാളോ അൻവർ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഇനി അൻവറുമായി നീക്ക് പോക്കില്ലെന്നുള്ളതാണ് കോൺഗ്രസിൻറെ നിലപാട്. മത്സരിച്ച് 10000 വോട്ടെങ്കിലും നേടാനായാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും യുഡിഎഫിനോട് വിലപേശനാകുമെന്ന് അൻവർ ക്യാമ്പ് കരുതുന്നു.

Related Posts

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും
UPDATES

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

June 19, 2026
201
VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം
UPDATES

VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

June 19, 2026
44
വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്
UPDATES

വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

June 19, 2026
13
പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്
UPDATES

പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

June 19, 2026
10
ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു

June 19, 2026
63
എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു
UPDATES

എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു

June 19, 2026
18
Next Post
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്നെത്തും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്നെത്തും

Recent News

കോളേജുകളിലെ റാഗിങ് തടയാൻ ‘സിദ്ധാർഥൻ സ്റ്റുഡൻസ് ഡിസ്ട്രസ്സ്’ ആപ്പ്; സിദ്ധാർഥന്റെ പേരിൽ നിയമവും

കോളേജുകളിലെ റാഗിങ് തടയാൻ ‘സിദ്ധാർഥൻ സ്റ്റുഡൻസ് ഡിസ്ട്രസ്സ്’ ആപ്പ്; സിദ്ധാർഥന്റെ പേരിൽ നിയമവും

June 19, 2026
0
മലബാറിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി; കായികതാരങ്ങളെ വാർത്തെടുക്കാൻ ‘മിഷൻ 2036’

മലബാറിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി; കായികതാരങ്ങളെ വാർത്തെടുക്കാൻ ‘മിഷൻ 2036’

June 19, 2026
28
ഗുണ്ടയെ വിട്ട് ഭാര്യയെ മർദ്ദിച്ച സംഭവം: കേസെടുത്തതിന് പിന്നാലെ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവച്ചു

ഗുണ്ടയെ വിട്ട് ഭാര്യയെ മർദ്ദിച്ച സംഭവം: കേസെടുത്തതിന് പിന്നാലെ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവച്ചു

June 19, 2026
4
കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ ‘ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്’; നടപ്പിലായത് തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്‌ദാനം

കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ ‘ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്’; നടപ്പിലായത് തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്‌ദാനം

June 19, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025