പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയ കേസിൽ രാജ്യ വ്യാപക റെയ്ഡുമായി എൻഐഎ. 8 സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിലാണ് റെയ്ഡ്. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഹരിയാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങളും ഡോക്യുമെന്റുകളും റെയ്ഡിൽ പിടിച്ചെടുത്തു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയതിന് യൂട്യൂബ് വ്ലോഗർ, സിആർപിഎഫ് ഉദ്യോഗസ്ഥൻ തുടങ്ങി നിരവധി പേരെയാണ് പൊലീസ് ഉൾപ്പെടെ പല അന്വേഷണ ഏജൻസികളും പിടികൂടിയിരുന്നത്. ഇതിന് പിന്നാലെയാണ് എൻഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്







