ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക് നാഷണൽ അസ്സെസ്സ്മെൻറ് ആൻ ക്രിഡിറ്റേഷൻ കൗൺസിൽ (NAAC) നൽകുന്ന അംഗീകാരത്തിന് അസ്സബാഹ് ആര്‍ട്സ് ആൻഡ് സയൻസ് കോളേജ് അർഹത നേടിയതായി അസ്സബാഹ് മാനേജ്മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.2.86 സി. ജി. പി. എ യോട് കൂടിയ B ഗ്രേഡിനാണ് കോളേജ് അർഹരായത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ അളവ് കോലായി നിർണ്ണയിക്കപ്പെടുന്ന NAC അക്രിഡിറ്റേഷൻ നേടിയെടുത്തതിലൂടെ അക്കാദമിക രംഗത്തെ ‘ഗുണനിലവാരത്തിന്റെ കാര്യത്തിൽ കോളേജ് ബഹുദൂരം മുന്നേറിയിരിക്കുകയാണെന്നും ഇത് വഴി 13 യു. ജി കോഴ്സുകളിൽ നിന്നും 5 പി. ജി കോഴ്സുകളിൽ നിന്നും പഠനം പൂർത്തിയാക്കി കോളേജ് വിട്ടിറങ്ങുന്ന കുട്ടികൾക്ക് നൽകുന്ന സർട്ടിഫിക്കറ്റുകളിൽ MAC അക്രിഡിറ്റേഷന്റെ പ്രതേക മുദ്ര ഉള്ളതിനാൽ ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും പ്രതേക പരിഗണന ലഭിക്കുമെന്നും കോളേജ് അധികൃതര്‍ പറഞ്ഞു
LAC അംഗീകൃത മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച് പാഠ്യ, പാഠ്യേതര വിഷയങ്ങൾ കോളേജിൽ തുടർന്നും നടപ്പിലാക്കുമെന്ന് ഉറപ്പ് വരുത്തുന്നതിനാൽ ഇവിടെ നിന്നു പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ രാജ്യത്തിന്റെ മികവിന്റെ കേന്ദ്രങ്ങളായ മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കിടപിടിക്കത്തക്ക പഠനാനുഭവങ്ങൾ ഉള്ളവരും ഉന്നത വിജയം കൈവരിക്കാൻ കഴിവുള്ളവരുമായിരിക്കും. രാജ്യത്തേയും ദേശത്തെയും തൊഴിലിടങ്ങളിൽ ജോലി ചെയ്യാൻ പ്രാപ്തമായ നിലയിലേക്ക് വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഇവിടത്തെ പഠനാനുഭവങ്ങള് കുട്ടികളെ ഹായിക്കും.
അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെയും, മാനേജ്‌മെന്റിന്റെയും, ദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും, ഹൃദ്യരായ മറ്റു ഗുണകാംക്ഷികളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും അനന്തരമായ പരിശ്രമങ്ങളുടെയും ഫലമായിട്ടാണ് കോളേജിന് ഈ വലിയ ഗ്രേഡിന് അര്‍ഹമായിട്ടുള്ളത്. വിപുലമായ ലൈബ്രറിയും, ഐ. സി. ടി. എനേബിൾഡ് ക്ലാസ് കളും, മികച്ച നിലവാരത്തോടെയുള്ള ലബോറട്ടറികളും, കോൺഫ്രൻസ് ളുകളും, ഓപ്പൺ ഓഡിറ്റോറിയവും, ജിംനേഷ്യവും, യോഗ സെന്റ്റ്ററും, ബാസ്കറ്റ് ഹാൾ കോർട്ട് ഉൾപ്പെടെ ഉള്ള സ്പോർട്ട് സൗകര്യങ്ങളും മറ്റ് അടിസ്ഥാന കര്യമികവുകളും കോളേജിനെ മികച്ച വിദ്യാർത്ഥി ക്യാമ്പസാക്കി മാറ്റിയിരിക്കുന്നു, ഇത് നമ്മുടെ കോളേജിനെ മറ്റു സ്ഥാപനങ്ങളിൽനിന്നും റിട്ടതാക്കിയിരിക്കുന്നു ഭാരവാഹികള്‍ അറിയിച്ചു.മുഹമ്മദുണ്ണി ഹാജി,അഷ്റഫ് പി. പി.എം,പ്രൊഫസര്‍ മുഹമ്മദ് കോയ എം.എന,ഡോക്ടര്‍ ബൈജു എം. കെ,റസാഖ് എൻ. വി,ഹമീദ് കോക്കൂർ,യാസിർ ടി. എ,അബ്ദുറഹിമാൻ ടി.വി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു











