• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂര്‍ മെഡിക്കല്‍ കോളജിൽ സ്കാൻ ചെയ്യാൻ കാലതാമസം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

cntv team by cntv team
May 31, 2025
in Kerala
A A
തൃശൂര്‍ മെഡിക്കല്‍ കോളജിൽ സ്കാൻ ചെയ്യാൻ കാലതാമസം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
0
SHARES
155
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റേഡിയോളജി വകുപ്പിനു കീഴിലുള്ള സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍ തുടങ്ങിയവ പരിശോധിക്കുന്നതിനും പരിശോധനാഫലം ലഭിക്കുന്നതിനും വരുന്ന കാലതാമസം സംബന്ധിച്ച് അന്വേഷണം. കോലഴി സ്വദേശിയും മെഡിക്കല്‍ കോളജ് മുന്‍ ജീവനക്കാരനും ട്രേഡ് യൂണിയന്‍ നേതാവുമായ കെ എന്‍ നാരായണന്‍ നല്‍കിയ പരാതിയിലാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ക്കതിരെ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവായത്.2024 ഏപ്രില്‍ രണ്ടിന് ആരോഗ്യ മന്ത്രിക്ക് നല്‍കിയ അപേക്ഷയും നിജസ്ഥിതി വെളിവാക്കുന്ന പത്രവാര്‍ത്തകളും കെ എന്‍ നാരായണന്‍ പരാതിയില്‍ തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. കിടപ്പ് രോഗിക്ക് സി.ടി. സ്‌കാന്‍ ചെയ്യണമെങ്കില്‍ രണ്ടാഴ്ചയോളം കാത്തു നില്‍ക്കണം. ഒ.പി. രോഗികള്‍ക്ക് ആണെങ്കില്‍ മാസങ്ങള്‍ കാത്തു നില്‍ക്കണം. ഈ ത്യാഗം സഹിച്ച് സ്‌കാനിന് വിധേയരാകുന്ന രോഗികളുടെ പരിശോധന ഫലം ലഭിക്കുന്നതിന് വീണ്ടും ആഴ്ചകളോളം കാത്തു നില്‍ക്കണം. ഏറ്റവും സാധാരണക്കാരായ ഒ.പി. രോഗികള്‍ക്ക് നിത്യേന ചെയ്യേണ്ടുന്ന അള്‍ട്രാസൗണ്ട് സ്‌കാനിങ് പരിശോധന നടത്തുവാന്‍ രണ്ടു മാസത്തിനു പുറത്തുള്ള തീയതിയാണ് ലഭിക്കുന്നത്.

ഐ.പി. രോഗികള്‍ക്കും അള്‍ട്രാ സൗണ്ട് സ്‌കാനിങ് പരിശോധന നടത്തുവാന്‍ ദിവസങ്ങളോളം കാത്തു നില്‍ക്കണം. റേഡിയോളജി വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളജ് നെഞ്ചുരോഗാശുപത്രിയിലെ എം.ആര്‍.ഐ. സ്‌കാന്‍ സെന്ററിലും പരിശോധന തീയതികള്‍ ലഭിക്കാന്‍ സമയമെടുക്കുന്നു. ഇവിടെ പരിശോധനാഫലം ലഭിക്കാന്‍ രണ്ടാഴ്ച കാത്തിരിക്കേണ്ടിവരുന്നു. 300 രൂപ അനധികൃതമായി നല്‍കുകയാണെങ്കില്‍ (സര്‍ക്കാരിന്റെയോ എച്ച്.ഡി.എസിന്റെയോ തീരുമാനം ഇല്ലാതെ) റിസള്‍ട്ട് ഒരു പരിധി വരെ വേഗത്തില്‍ ലഭിക്കും. പണം കൊടുക്കാത്ത സ്‌കാനിങ്ങിന് വിധേയരായ രോഗികളാണെങ്കില്‍ പരിശോധനാഫലം ലഭിക്കുവാന്‍ ആഴ്ചകള്‍ കാത്തിരിക്കണം.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
414
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
146
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
168
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ! ഒറ്റയടിക്ക് പടിയിറങ്ങുക 11000 ത്തോളം ജീവനക്കാർ

സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ! ഒറ്റയടിക്ക് പടിയിറങ്ങുക 11000 ത്തോളം ജീവനക്കാർ

Recent News

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
5
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
98
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
14
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025