• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വൈദ്യുതി പുന:സ്ഥാപിക്കാൻ ജീവനക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രയത്നിക്കുന്നു; ഉപഭോക്താക്കൾ സഹകരിക്കണം; കെ എസ്‌ ഇ ബി

cntv team by cntv team
May 28, 2025
in Kerala
A A
വൈദ്യുതി പുന:സ്ഥാപിക്കാൻ ജീവനക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രയത്നിക്കുന്നു; ഉപഭോക്താക്കൾ സഹകരിക്കണം; കെ എസ്‌ ഇ ബി
0
SHARES
70
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിൽ ഉടനീളം വീശിയടിച്ച കാറ്റിലും വ്യാപകമായി തുടരുന്ന തീവ്ര മഴയിലും വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. പ്രാഥമിക കണക്കുകളനുസരിച്ച് 60 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് കെ എസ് ഇ ബിക്ക് ഉണ്ടായിട്ടുള്ളത്.പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവയ്ക്കാതെ കെ എസ് ഇ ബി ജീവനക്കാർ പൂർണ്ണമായും കർമ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള അശ്രാന്തപരിശ്രമം നടന്നുവരുന്നു. പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയുണ്ട്.അപൂർവ്വം ചിലയിടങ്ങളിൽ ഉപഭോക്താക്കൾ കെ എസ് ഇ ബി ഓഫീസുകളിലെത്തി പ്രശ്നമുണ്ടാക്കുന്നതായി മനസ്സിലാക്കുന്നു. ചിലയിടങ്ങളിൽ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും പരാതികളുണ്ട്. ജീവനക്കാരുടെ കൃത്യനിർവ്വഹണത്തെയും ആത്മവീര്യത്തെയും തടസ്സപ്പെടുത്തരുത് എന്ന് അഭ്യർത്ഥിക്കുന്നു.വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11കെ വി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ എസ് ഇ ബി മുൻഗണന നൽകുക. തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികൾ പരിഹരിക്കുക.മാന്യ ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാൻ കെ എസ് ഇ ബി ജീവനക്കാർ പരിശ്രമിക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Related Posts

കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?
Entertainment

കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?

October 31, 2026
24
എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി,കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ
Kerala

എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി,കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ

October 31, 2026
14
മഴ വരുന്നേ…നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മഴ വരുന്നേ…നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

October 31, 2026
110
‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി
Kerala

‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി

October 31, 2026
26
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ
Kerala

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ

October 31, 2026
183
ചേരാനല്ലൂർ‍ അപകടം: ജുവനൈൽ ബോർഡ്‌ ഒരു രേഖയും പരിഗണിച്ചില്ല; പുതിയ അപ്പീൽ ഫയൽ ചെയ്ത് പ്രോസിക്യൂഷൻ
Kerala

ചേരാനല്ലൂർ‍ അപകടം: ജുവനൈൽ ബോർഡ്‌ ഒരു രേഖയും പരിഗണിച്ചില്ല; പുതിയ അപ്പീൽ ഫയൽ ചെയ്ത് പ്രോസിക്യൂഷൻ

October 31, 2026
78
Next Post
അണ്ണാ സര്‍വകലാശാല പീഡനകേസ്: പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരന്‍; വിധി ജൂണ്‍ 2ന്

അണ്ണാ സര്‍വകലാശാല പീഡനകേസ്: പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരന്‍; വിധി ജൂണ്‍ 2ന്

Recent News

കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?

കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?

October 31, 2026
24
ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

October 31, 2026
22
എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി,കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ

എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി,കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ

October 31, 2026
14
മഴ വരുന്നേ…നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ വരുന്നേ…നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

October 31, 2026
110
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025