എടപ്പാൾ: അഖില ഭാരത അയ്യപ്പസേവാ സംഘം ജില്ലാ പ്രസിഡൻറായിരുന്ന ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ ജില്ലാ കമ്മറ്റി ശ്രീശാസ്താ സ്കൂളിൽ ചേർന്ന യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. അഖില ഭാരത അയ്യപ്പസേവാസംഘം മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് ബാലൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജോയൻറ് സെക്രട്ടറി കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു .കേന്ദ്ര സെക്രട്ടറി വി.വി.മുരളീധരൻ,ജില്ലാ ആക്ടിങ്ങ് സെക്രട്ടറി പ്രകാശൻ തവനൂർ, കേന്ദ്ര പൊതുയോഗം അംഗം ടി. കൃഷ്ണൻ നായർ,സംസ്ഥാന പൊതുയോഗം അംഗം ഗോപ പാറോൽ,വിജയൻ വാക്കേത്ത്,രാധാകൃഷ്ണൻ നമ്പ്യാർ, ശ്രീകാന്ത് കാലടിത്തറ, സതീശൻ കോലളമ്പ്, ഭാസ്ക്കരൻ കരിങ്കപ്പാറ, സത്യൻ ചെറവല്ലൂർ, ചന്ദ്രൻ പെരിയമ്പലം ,കുഞ്ഞൻ കോക്കൂർ എന്നിവർ പ്രസംഗിച്ചു.