ആനക്കര:വെള്ളാളൂർ വി എഫ് സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അണിയിച്ചൊരുക്കിയ ഒൻപതാമത് ഐ ബി എസ് സ്കൂൾ ഓഫ് കോമേഴ്‌സ് വെള്ളാളൂർ പ്രീമിയർ ലീഗിൽ പീ ടി സ് ഗ്രൂപ്പിനെ ഏകപക്ഷിയമായ ഒരു ഗോളിൻ പരാജയപ്പെടുത്തി അംറ ഗ്രൂപ്പ് വെള്ളാളൂർ ജേതാക്കളായി. ശനി, ഞായർ ദിവസങ്ങളിലായി പറക്കുളം ഫിനിക്സ് അരീന ടർഫിൽ വെച്ച് നടന്ന ടൂർണമെന്റിൽ ഒൻപത് ടീമുകളിലായി 90 താരങ്ങൾ മത്സരിച്ചു.മുൻ കേരള സന്തോഷ് ട്രോഫി താരവും, നിലവിൽ കേരള പോലീസ് ഫുട്ബോൾ ടീം അംഗവുമായ ശ്രീരാഗ് അമ്പാടി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
വി എഫ് സി ക്ലബ് സെക്രട്ടറി അഷറഫ് പി ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ,ക്ലബ് പ്രസിഡന്റ് നഹാസ് എം പി അധ്യക്ഷത വഹിച്ചു, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീൻ കളത്തിൽ ടൂർണമെന്റിന്റെ മുഖ്യാഥിതിയായി പങ്കെടുത്തു.ഷാജി പുത്തൻപുരയിൽ,റിയാസ് പറക്കുളം, റഫീഖ് എം വി, റഹീം എം കെ, നൗഫൽ പി, പി ടി റഷീദ്, മുസ്തഫ എം കെ, സമദ് വി പി ,ഷാഫി കെ കെ ,ബഷീർ കെ കെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ സാഫ് ജി എടപ്പാൾ എം ഡി ഷാഫി ചേകനൂർ മുഖ്യഥിതിയായി പങ്കെടുത്തു. കപ്പൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ഹസീന ബാൻ ,ടി വി നൂറുൽ അമീൻ മാസ്റ്റർ ,പി ടി എം ആനക്കര തുടങ്ങിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ഇ വി ആഷിഖ് ഇബ്നു സുബൈർ നന്ദി പറഞ്ഞു.











