പോട്ടൂർ മോഡേൺ എച്ച്.എസ്.എസിൽ നടക്കുന്ന എടപ്പാൾ ഉപജില്ലാ കലോത്സവ ഔപചാരിക ഉദ്ഘാടനത്തിന് മുമ്പ് മോഡേൺ സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വെൽക്കം ഡാൻസ് ശ്രദ്ധേയമായി.കുട്ടികളും കാണികളും സമാപന സമയത്ത് വൻ കയ്യടിയോടെയാണ് പരിപാടി എതിരേറ്റത്.ഭരതനാട്യവും,മോഹിനിയാട്ടവും, തിരുവാതിരക്കളിയും,ഒപ്പനയും,മാർഗ്ഗംകളിയും, ചെണ്ടമേളവും,ദഫ്മുട്ടും, കോൽക്കളിയും ഉൾപ്പെടുത്തിയതായിരുന്നു വെൽക്കം ഡാൻസ്.പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പാട്ട് ഉൾപ്പെടുത്തിയതായിരുന്നു വെൽക്കം ഡാൻസ്.മോഡേൺ സ്കൂളിലെ ടീച്ചർമാരായ ബീന,രജിത എന്നിവരാണ് വെൽക്കം ഡാൻസ് തയ്യാറാക്കിയത്.മോഡേൺ സ്കൂളിലെ അദ്ധ്യാപകരായ കെ.വിജി ,ബിന്ദു,സംഗീത, ഷാഹിദ, ഇന്ദു എന്നിവരും മേക്കപ്പ്മാൻ ബാബു എടപ്പാളും ചേര്‍ന്നാണ് മേക്കപ്പ് ഒരുക്കിയത്.മോഡേൺ സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളായ സെമി ക്ലാസിക്കൽ നൃത്തത്തിൽ
അജ്ഞന,അനഘ,
ശ്രേയ എസ് നായർ,
ദിയലക്ഷ്മി എം.പി,
ഐശ്വര്യ,ആർദ്ര എൻ നായർ,ഗൗരി മിത്ര,
സിമിഷ,വൈഗ ലക്ഷമിയും കോൽക്കളിയിൽ
മുഹമ്മദ് ഷാമിൽ,അബൂബക്കർ ഷംനാദും ദഫ് മുട്ടിൽ
അസ് ലം അലി,മുഹമ്മദ് ഫർഹാനും ഒപ്പനയിൽ
മെഷ്ബ,ലിബയും തിരുവാതിരക്കളിയിൽ
ആര്യ നന്ദ,അനുശ്രീയും മാർഗംകളിയിൽ
ഫാത്തിമ ഫലീഷ,നസ്നിനും
ചെണ്ടമേളത്തിൽ
അഭിനവ് കൃഷ്ണ,അനന്ത് കൃഷ്ണനും ആണ് പരിപാടി അവതരിപ്പിച്ചത്