• About Us
  • Advertise With Us
  • Contact Us
No Result
View All Result
Saturday, May 31, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result

പ്രേക്ഷക- നിരൂപക പ്രശംസ നേടി ‘നരിവേട്ട’; കരിയർ ബെസ്റ്റ് പെർഫോമൻസുമായി ടൊവിനോ തോമസ്

cntv team by cntv team
May 25, 2025
in Entertainment
A A
പ്രേക്ഷക- നിരൂപക പ്രശംസ നേടി ‘നരിവേട്ട’; കരിയർ ബെസ്റ്റ് പെർഫോമൻസുമായി ടൊവിനോ തോമസ്
0
SHARES
61
VIEWS
Share on WhatsappShare on Facebook

ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ സ്വീകാര്യത. 2018, എ ആർ എം എന്നീ ചിന്ത്രങ്ങൾക്ക് ശേഷമിറങ്ങുന്ന ടോവിനോ ചിത്രമായ നരിവേട്ടക്ക് മികച്ച പ്രേക്ഷക – നിരൂപക പ്രശംസയാണ് ഇതിനോടകം ലഭിച്ചു കഴിഞ്ഞിരിക്കുന്നത്. ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെ ഭാഗമായി മാറിയിരിക്കുകയാണ് ‘നരിവേട്ട’യുടെ വിജയവും. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ തന്നെ 2.17 കോടി നേടി മികച്ച ഓപ്പണിങ് നേടിയിരിക്കുയാണ് ചിത്രം. രണ്ടാം ദിനം മികച്ച ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ സമൂഹത്തില്‍ അരിക് വല്‍ക്കരിക്കപ്പെട്ടവരെ എങ്ങനെ ഭരണകൂടം അടിച്ചമര്‍ത്താന്‍ നോക്കുന്നു എന്ന് ഗൗരവമായി തന്നെ ആവിഷ്കരിക്കുന്ന ചിത്രത്തിന്റെ രാഷ്ട്രീയ വശങ്ങളെ പറ്റി ഓസ്ട്രേലിയൻ രാജ്യത്തു പോലും വലിയ അഭിപ്രായങ്ങളും ചർച്ചകളുമാണ് ഇപ്പോൾ നടക്കുന്നത്. ചിത്രം ഒ ടി ടി യിൽ വരുന്നതിനായി കാത്തിരിക്കേണ്ടെന്നും മസ്റ്റ് തീയട്രിക്കൽ വാച്ച് ആണെന്നുമാണ് പ്രേക്ഷകാഭിപ്രായം. പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ ഒട്ടും വിട്ടുവീഴ്ചയ ചെയ്യാത്ത രീതിയിൽ ഒരുക്കിയിരിക്കുന്ന നരിവേട്ട ടോവിനോയുടെ കരിയർ ബെസ്റ്റ് കഥാപാത്രം കൂടിയാണ്.സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Related Posts

പ്രിൻസിന്റെ കളക്ഷൻ വേട്ട എന്തായി ? ആദ്യദിനം 1 കോടി, പിന്നീടോ ? പ്രിൻസ് ആൻഡ് ഫാമിലി ഇതുവരെ നേടിയത്
Entertainment

പ്രിൻസിന്റെ കളക്ഷൻ വേട്ട എന്തായി ? ആദ്യദിനം 1 കോടി, പിന്നീടോ ? പ്രിൻസ് ആൻഡ് ഫാമിലി ഇതുവരെ നേടിയത്

May 31, 2025
പ്രിവ്യൂ ഷോയില്‍ ഗംഭീര അഭിപ്രായങ്ങള്‍ കരസ്ഥമാക്കി ‘മൂണ്‍ വാക്ക്’ ഇന്ന് മുതല്‍ തിയേറ്ററുകളില്‍
Entertainment

പ്രിവ്യൂ ഷോയില്‍ ഗംഭീര അഭിപ്രായങ്ങള്‍ കരസ്ഥമാക്കി ‘മൂണ്‍ വാക്ക്’ ഇന്ന് മുതല്‍ തിയേറ്ററുകളില്‍

May 30, 2025
കമൽഹാസൻ ചിത്രത്തിനെതിരെ കന്നഡ സംഘടനകൾ, തഗ് ലൈഫ് റിലീസ് തടയുമെന്ന് ഭീഷണി
Entertainment

കമൽഹാസൻ ചിത്രത്തിനെതിരെ കന്നഡ സംഘടനകൾ, തഗ് ലൈഫ് റിലീസ് തടയുമെന്ന് ഭീഷണി

May 29, 2025
പാട്ടിലൂടെയുള്ള രാഷ്ട്രീയം നിർത്താൻ ഉദ്ദേശിക്കുന്നില്ല, മടുക്കുമ്പോള്‍ സംഘപരിവാര്‍ പോകും’; വേടന്‍
Entertainment

പാട്ടിലൂടെയുള്ള രാഷ്ട്രീയം നിർത്താൻ ഉദ്ദേശിക്കുന്നില്ല, മടുക്കുമ്പോള്‍ സംഘപരിവാര്‍ പോകും’; വേടന്‍

May 29, 2025
അടുത്ത റാപ്പ് ‘പത്ത് തല’, നായകന്‍ രാവണന്‍, അതൊരു ‘പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റായിരിക്കും’: വേടന്‍
Entertainment

അടുത്ത റാപ്പ് ‘പത്ത് തല’, നായകന്‍ രാവണന്‍, അതൊരു ‘പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റായിരിക്കും’: വേടന്‍

May 26, 2025
ബിജു മേനോൻ- ജോജു ജോർജ് കോമ്പോ; ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’ അപ്ഡേറ്റ്
Entertainment

ബിജു മേനോൻ- ജോജു ജോർജ് കോമ്പോ; ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’ അപ്ഡേറ്റ്

May 25, 2025
Next Post
കൊല്ലത്ത് നാലിടത്തും ആലപ്പുഴയിലും കണ്ടെയ്നറുകൾ അടിഞ്ഞു, സമീപ വീടുകളിലുള്ളവരെ ഒഴിപ്പിക്കും; അതീവജാഗ്രത

കൊല്ലത്ത് നാലിടത്തും ആലപ്പുഴയിലും കണ്ടെയ്നറുകൾ അടിഞ്ഞു, സമീപ വീടുകളിലുള്ളവരെ ഒഴിപ്പിക്കും; അതീവജാഗ്രത

Recent News

മുഖ്യമന്ത്രിക്കെതിരായ വധഭീഷണി; ഭീഷണി സന്ദേശം ഗുരുതരം, പ്രതി പയ്യന്നൂർ സ്വദേശി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരായ വധഭീഷണി; ഭീഷണി സന്ദേശം ഗുരുതരം, പ്രതി പയ്യന്നൂർ സ്വദേശി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

May 31, 2025
പ്രിൻസിന്റെ കളക്ഷൻ വേട്ട എന്തായി ? ആദ്യദിനം 1 കോടി, പിന്നീടോ ? പ്രിൻസ് ആൻഡ് ഫാമിലി ഇതുവരെ നേടിയത്

പ്രിൻസിന്റെ കളക്ഷൻ വേട്ട എന്തായി ? ആദ്യദിനം 1 കോടി, പിന്നീടോ ? പ്രിൻസ് ആൻഡ് ഫാമിലി ഇതുവരെ നേടിയത്

May 31, 2025
നിലമ്പൂർ തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

നിലമ്പൂർ തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

May 31, 2025
കാലവര്‍ഷം; കെഎസ്ഇബിക്ക് വൻനാശനഷ്ടം, തകര്‍ന്നത് പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ, 120 കോടിയുടെ നഷ്ടം

കാലവര്‍ഷം; കെഎസ്ഇബിക്ക് വൻനാശനഷ്ടം, തകര്‍ന്നത് പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ, 120 കോടിയുടെ നഷ്ടം

May 31, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.