മലപ്പുറം കൂരിയാട് ദേശീയപാതാ 66-ൽ തകർന്നു വീണ ഭാഗത്ത് ഘടനാപരമായ മാറ്റം വേണ്ടിവരുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും പുനർനിർമാണ പ്രവൃത്തികൾ. അതേസമയം സർവീസ് റോഡ് അറ്റകുറ്റപണികൾ നടത്തി ഗതാഗതത്തിനായി തുറന്നു കൊടുത്തേക്കും.മണ്ണിന്റെയും ഭൂപ്രദേശത്തിന്റെയും സവിശേഷതകൾ പഠിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വയൽ പ്രദേശത്ത് ചെളി മണ്ണിൽ 12 മീറ്ററോളം എംബാങ്ക്മെൻ്റ് കെട്ടിപ്പൊക്കിയതിനാലാണ് അടിത്തറയ്ക്ക് ഭാരം താങ്ങാനാവാതെ വന്നത്. പുനർനിർമാണം നടത്തുമ്പോൾ ഘടനാപരമായ മാറ്റം വേണ്ടി വരും.വയടക്ട് നിർമ്മിക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ. ദേശീയപാതാ 66-ലെ നാലു റീച്ചുകളുടെയും കമ്മിഷനിങ് അനിശ്ചിതമായ നീളുമെന്ന ആശങ്കയുണ്ട്. ഗതാഗതത്തിന് താൽക്കാലികമായി സർവീസ് റോടുകൾ അറ്റകുറ്റപ്പണി നടത്തി തുറന്നു കൊടുത്തേക്കും. പുതിയ പാതയുടെ മുഴുവൻ ഭാഗത്തെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിർദേശം നൽകാനാണ് വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്.