കുമരനെല്ലൂർ :രണ്ടായിരത്തി ഒൻപത് മുതൽ വെള്ളാളൂരിലെ കലാ കായിക സാമൂഹിക പ്രവർത്തന രംഗത്ത് ചരിത്രപരമായ പ്രയാണം നടത്തി മുന്നേറി കൊണ്ടിരിക്കുന്ന വി എഫ് സി ആർട്സ്, സ്പോർട്സ് & വെൽഫയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏട്ട് വർഷങ്ങളിൽ വളരെ വിജയകരമായി പൂർത്തികരിച്ച, വെള്ളാളൂരിലേയും പരിസര പ്രദേശങ്ങളിലെയും വളർന്നു വരുന്ന കായിക താരങ്ങളെ ഉൾപ്പെടുത്തി കൊണ്ട് നടത്തി വരുന്ന ഐ ബി എസ് സ്കൂൾ ഓഫ് കോമേഴ്‌സ് എടപ്പാൾ മുഖ്യ പ്രയോജകരായ വെള്ളാളൂർ പ്രീമിയർ ലീഗിന്റെ ഒൻപതാമത് സീസൺ ഇന്ന് ശനിയാഴ്ച തുടക്കം കുറിക്കും. മുൻ കേരള സന്തോഷ് ട്രോഫി താരവും,കേരള പോലീസ് ടീം അംഗവും ആയ ശ്രീരാഗ് അമ്പാടി ലീഗ് ഉദ്ഘാടനം ചെയ്യും. ലീഗിൽ പങ്കെടുക്കുന്ന 9 ടീമുകളുടെ ജേഴ്‌സി പ്രകാശനം ലീഗിന്റെ മുഖ്യ സ്പോൺസർമാരായ ഐ ബി എസ് സ്കൂൾ ഓഫ് കോമേഴ്‌സ് എം ഡി റഹീം ആനക്കര നിർവഹിച്ചു. ചടങ്ങിൽ വി എഫ് സി ക്ലബ് പ്രസിഡണ്ട് നഹാസ് എം പി, സെക്രട്ടറി അഷറഫ് പി ടി,വി പി എൽ സീസൺ ഏട്ടിന്റെ ടീമുകളുടെ പ്രതിനിധികളായ ആഷിഖ് ഇ വി, സമദ് വി പി, ആഷിക് ഇബ്നു സുബൈർ, അസ്‌ലം ഇ വി, സുഹൈൽ പി ടി,മുബഷിർ കെ കെ,അഫീദ് റഹ്‌മാൻ എം വി, ആരിഫ് അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.ശനി ,ഞായർ ദിവസങ്ങളിലായി പറക്കുളം ഫിനിക്സ് അരീന ടർഫിൽ വെച്ച് വൈകിട്ട് ആറ് മണി മുതൽ പതിനൊന്ന് മണി വരെയാണ് മത്സരങ്ങൾ നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു .











