പാലക്കാട് മുത്തശ്ശിക്കൊപ്പം ഉറങ്ങാന്‍ കിടന്ന എട്ടുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലിയുടെയും സബിയ ബീഗത്തിന്റെയും മകള്‍ അസ്ബിയ ഫാത്തിമ (8) ആണ് പാമ്പുകടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. കുട്ടിയുടെ കൂടെ ഉറങ്ങാന്‍ കിടന്ന മുത്തശ്ശിക്കും പാമ്പുകടിയേറ്റിരുന്നു. മുത്തശ്ശിക്ക് ചികിത്സ നല്‍കിയെങ്കിലും കുട്ടിക്ക് പാമ്പുകടിയേറ്റ വിവരം ആരും അറിഞ്ഞിരുന്നില്ല.സംഭവ ദിവസം രാത്രി അസ്ബിയയും മുത്തശ്ശി റഹമത്തും (45) ഒരുമിച്ചാണ് ഉറങ്ങാന്‍ കിടന്നത്. പാമ്പുകടിയേറ്റതറിഞ്ഞ റഹമത്ത് ബഹളം വെയ്ക്കുകയും എല്ലാവരും ചേര്‍ന്ന് ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകും ചെയ്തു. ഇതിനിടെ പുലര്‍ച്ചെ2.30-യോടുകൂടി അസ്ബിയ തളര്‍ന്നുവീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പുകടിയേറ്റിരുന്നു എന്ന വിവരം അറിയുന്നത്.