• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ടെസ്റ്റിൽ പുതുചരിത്രം; ഏറ്റവും വേഗത്തിൽ 13,000 റൺസ് നേടുന്ന ലോകത്തെ ആദ്യ ബാറ്ററായി ജോ റൂട്ട്

cntv team by cntv team
May 23, 2025
in Sports
A A
ടെസ്റ്റിൽ പുതുചരിത്രം; ഏറ്റവും വേഗത്തിൽ 13,000 റൺസ് നേടുന്ന ലോകത്തെ ആദ്യ ബാറ്ററായി ജോ റൂട്ട്
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നോട്ടിങ്ഹാം: ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം13,000 റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററായി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. നോട്ടിങ്ഹാമില്‍ സിംബാബ്‌വെയ്‌ക്കെതിരായ ചതുര്‍ദിന ടെസ്റ്റിലെ ആദ്യ ദിവസത്തെ മൂന്നാം സെഷനിലാണ് റൂട്ട് ഈ നാഴികക്കല്ല് പിന്നിട്ടത്. ഇംഗ്ലണ്ടിനായി റൂട്ടിന്റെ 153-ാം ടെസ്റ്റ് മത്സരമാണിത്. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിനിറങ്ങുംമുന്‍പ് 28 റണ്‍സ് അകലെയായിരുന്നു ഈ നേട്ടം. 44 പന്തില്‍ 34 റണ്‍സാണ് ഇന്നിങ്‌സില്‍ റൂട്ടിന്റെ സമ്പാദ്യം.ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ജാക് കാലിസിന്റെ പേരിലായിരുന്നു ടെസ്റ്റിലെ അതിവഗേ 13,000-ത്തിന്റെ റെക്കോഡ്. 159 ടെസ്റ്റുകളില്‍നിന്നാണ് കാലിസ് 13,000 തികച്ചതെങ്കില്‍ റൂട്ട് 153 മത്സരങ്ങളില്‍നിന്ന് ഈ നേട്ടം കൈവരിച്ചു. അതേസമയം 160 മത്സരങ്ങളില്‍ 13,000 കടന്ന രാഹുല്‍ ദ്രാവിഡാണ് ഇന്ത്യക്കാരില്‍ മുന്‍പന്‍. ഓസ്‌ട്രേലിയന്‍ മുന്‍ താരം റിക്കി പോണ്ടിങ് (162), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (163) തുടങ്ങിയവര്‍ പിറകിലുണ്ട്.അതേസമയം ഇന്നിങ്‌സുകളുടെ കണക്കെടുത്താല്‍ 266 ഇന്നിങ്‌സില്‍ ഈ നേട്ടം കടന്ന സച്ചിനാണ് ഒന്നാമത്. കാലിസ് 269 ഇന്നിങ്‌സും ജോ റൂട്ട് 279 ഇന്നിങ്‌സുമെടുത്തു. റിക്കി പോണ്ടിങ്- 275, ദ്രാവിഡ്- 277 എന്നിങ്ങനെയാണ്. ടെസ്റ്റില്‍ 13,000 റണ്‍സ് പിന്നിടുന്ന ലോകത്തെ അഞ്ചാമത്തെ താരവും ആദ്യ ഇംഗ്ലണ്ട് താരവുമാണ് റൂട്ട്. 2012 ഡിസംബര്‍ 13-ന് നാഗ്പുരില്‍ ഇന്ത്യക്കെതിരെയായിരുന്നു റൂട്ടിന്റെ ടെസ്റ്റ് അരങ്ങേറ്റം.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
14
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
20
Next Post
തട്ടിപ്പ് കേസ്; മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ ദാസ് റിമാൻഡിൽ

തട്ടിപ്പ് കേസ്; മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ ദാസ് റിമാൻഡിൽ

Recent News

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
48
വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
27
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
181
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025