• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

2 വർഷം, പരപ്പനങ്ങാടിക്കാരൻ 17കാരിയെ പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ചു, വീഡിയോ പകർത്തി; 24കാരൻ 38 വര്‍ഷം അഴിയെണ്ണും

cntv team by cntv team
May 22, 2025
in Kerala
A A
2 വർഷം, പരപ്പനങ്ങാടിക്കാരൻ 17കാരിയെ പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ചു, വീഡിയോ പകർത്തി; 24കാരൻ 38 വര്‍ഷം അഴിയെണ്ണും
0
SHARES
284
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2 വർഷം, പരപ്പനങ്ങാടിക്കാരൻ 17കാരിയെ പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ചു, വീഡിയോ പകർത്തി; 24കാരൻ 38 വര്‍ഷം അഴിയെണ്ണും

മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച്‌ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് വിവിധ വകുപ്പുകളിലായി 38 വര്‍ഷം കഠിന തടവും 4.95 ലക്ഷം രൂപ പിഴയും ശിക്ഷ. 17 കാരിയെ പീഡിപ്പിച്ച കേസിലാണ് പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ് മണലിയില്‍ വീട്ടില്‍ എം. സരുണിനെയാണ് (24) മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും പിഴയൊടുക്കുന്ന പക്ഷം തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. കൂടാതെ സര്‍ക്കാറിന്‍റെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം അതിജീവിതക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. 2018 ജൂണ്‍ മുതല്‍ 2020 ആഗസ്റ്റ് വരെ കാലയളവില്‍ പലതവണ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും സ്വർണാഭരണങ്ങളും പണവും അപഹരിച്ചതായും പരാതിയുണ്ട്. അരീക്കോട് പൊലീസ് എസ്.ഐ മുഹമ്മദ് അബ്ദുല്‍ നാസിര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇന്‍സ്‌പെക്ടര്‍ എ. ഉമേഷ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനായി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 31 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 33 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍ എന്‍. സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Related Posts

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല
Crime

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

November 6, 2026
0
ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ
Kerala

ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ

November 6, 2026
13
ചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തു
Kerala

ചിറയിന്‍കീഴിലെ തമ്മിലടി: പാളയം പ്രദീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് KPCC, സജാദിനെയും തിരിച്ചെടുത്തു

November 6, 2026
1
കോൺഗ്രസിനെ ഇറ്റലിയിലേക്ക് അയയ്ക്കുകയല്ല വേണ്ടത്, അറബിക്കടലിൽ എറിയണം- സുരേഷ്ഗോപി
Kerala

കോൺഗ്രസിനെ ഇറ്റലിയിലേക്ക് അയയ്ക്കുകയല്ല വേണ്ടത്, അറബിക്കടലിൽ എറിയണം- സുരേഷ്ഗോപി

November 6, 2026
4
യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി;ഹണി ട്രാപ്പ് സംശയം
Crime

യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി;ഹണി ട്രാപ്പ് സംശയം

November 6, 2026
3
സംസ്ഥാനത്ത് മഴ ശക്തമാകും;അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് മഴ ശക്തമാകും;അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

November 6, 2026
21
Next Post
കൊടുവള്ളിയിൽ തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തി

കൊടുവള്ളിയിൽ തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തി

Recent News

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

November 6, 2026
0
എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

November 6, 2026
0
മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

November 6, 2026
0
ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ

ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ

November 6, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025