• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊറോട്ടയ്ക്കും ബീഫ് ഫ്രൈയ്ക്കും ഒപ്പം ഗ്രേവി സൗജന്യമല്ല; ഹോട്ടലിനെതിരായ പരാതി തള്ളി

cntv team by cntv team
May 22, 2025
in UPDATES
A A
പൊറോട്ടയ്ക്കും ബീഫ് ഫ്രൈയ്ക്കും ഒപ്പം ഗ്രേവി സൗജന്യമല്ല; ഹോട്ടലിനെതിരായ പരാതി തള്ളി
0
SHARES
343
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി ∙ ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിനു ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കുന്നതല്ലെന്ന്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളം സ്വദേശി ഷിബു. എസ്, കോലഞ്ചേരി പത്താം മൈലിലെ ‘ദി പേർഷ്യൻ ടേബിൾ’ എന്ന ഹോട്ടലിനെതിരെ നൽകിയ പരാതി പരിഗണനാർഹമല്ലെന്ന് വ്യക്തമാക്കി കമ്മിഷൻ തള്ളി. ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് തീരുമാനം

പരാതിക്കാരനും സുഹൃത്തും 2024 നവംബറിലാണ് ഹോട്ടലിൽ ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്തത്. ഭക്ഷണത്തോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടു. അത് നൽകാനാവില്ലെന്ന് ഹോട്ടൽ ഉടമ അറിയിച്ചു. തുടർന്നാണ് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫിസർക്ക് പരാതി നൽകിയത്. താലൂക്ക് സപ്ലൈ ഓഫിസറും, ഫുഡ് സേഫ്റ്റി ഓഫിസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ നയമല്ലെന്നു റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്

സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് ഹോട്ടൽ വാഗ്ദാനം നൽകുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ഗ്രേവി നൽകേണ്ടതിന് എന്തെങ്കിലും നിയമപരമായതോ അല്ലെങ്കിൽ കരാറിലൂടെയോ ഉള്ള ബാധ്യത എതിർകക്ഷിക്ക് ഉണ്ടെന്ന് തെളിയിക്കാൻ പരാതിക്കാരനു കഴിഞ്ഞില്ല. അതിനാൽ, പൊറോട്ടയും ബീഫും നൽകുമ്പോൾ ഗ്രേവി സൗജന്യമായി നൽകാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് ഹോട്ടൽ ഉടമയ്ക്കെതിരായുള്ള പരാതി തള്ളിയ ഉത്തരവിൽ കമ്മിഷൻ വ്യക്തമാക്കി.

Related Posts

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

August 3, 2026
71
നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി; ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുത്തു, അമ്മ കസ്റ്റഡിയിൽ
UPDATES

നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി; ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുത്തു, അമ്മ കസ്റ്റഡിയിൽ

August 3, 2026
271
ഹിപ്നോട്ടിസത്തിൽ ലോക റെക്കോർഡ്;എടപ്പാളിന്റെ മുഹമ്മദ് ഷരീഫ് സിയ്ക്ക് അന്താരാഷ്ട്ര അംഗീകാരം
UPDATES

ഹിപ്നോട്ടിസത്തിൽ ലോക റെക്കോർഡ്;എടപ്പാളിന്റെ മുഹമ്മദ് ഷരീഫ് സിയ്ക്ക് അന്താരാഷ്ട്ര അംഗീകാരം

August 3, 2026
248
മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി
UPDATES

മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി

August 3, 2026
247
ചങ്ങരംകുളം മേഖലയിലും കനത്ത കാറ്റും മഴയും’ കോക്കൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണു’പന്താവൂരില്‍ മരം വീണു’താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍’ജാഗ്രത വേണം’ആവശ്യം വന്നാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും :ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

865
കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
UPDATES

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 2, 2026
210
Next Post
മൂന്നര വയസ്സുകാരിയെ അമ്മ പുഴയിലെറി‍ഞ്ഞു കൊന്ന കേസ്: കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി, പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ

മൂന്നര വയസ്സുകാരിയെ അമ്മ പുഴയിലെറി‍ഞ്ഞു കൊന്ന കേസ്: കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി, പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ

Recent News

ഹെലികോപ്റ്റർ യാത്ര ഔദ്യോഗികം, ഭക്ഷണം കഴിച്ചത് തെറ്റാണോ? ഹീനമായ പ്രചരണം- വിവാദങ്ങളിൽ മുഖ്യമന്ത്രി

ഹെലികോപ്റ്റർ യാത്ര ഔദ്യോഗികം, ഭക്ഷണം കഴിച്ചത് തെറ്റാണോ? ഹീനമായ പ്രചരണം- വിവാദങ്ങളിൽ മുഖ്യമന്ത്രി

August 3, 2026
1
15 മരണം, 7 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന്‌ 8 ലക്ഷം രൂപ വീതം ധനസഹായം- മുഖ്യമന്ത്രി

15 മരണം, 7 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന്‌ 8 ലക്ഷം രൂപ വീതം ധനസഹായം- മുഖ്യമന്ത്രി

August 3, 2026
9
രാജ്യത്ത്‌ പ്രതിദിനം പൂട്ടുന്നത് 25 സർക്കാർ സ്കൂളുകൾ; സ്വകാര്യ മേഖലയിൽ വർധനവെന്ന് നീതി ആയോഗ്

രാജ്യത്ത്‌ പ്രതിദിനം പൂട്ടുന്നത് 25 സർക്കാർ സ്കൂളുകൾ; സ്വകാര്യ മേഖലയിൽ വർധനവെന്ന് നീതി ആയോഗ്

August 3, 2026
16
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ 9 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ 9 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

August 3, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025