ചങ്ങരംകുളം:വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം,സാമ്പത്തിക കുറ്റകൃത്യങ്ങൾ,അസാന്മാർഗിക പ്രവണതകൾ തുടങ്ങിയവക്കെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ചങ്ങരംകുളം മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമ്മറൈസ് മോറൽ സ്കൂളിന് തുടക്കമായി.
പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമ രാഷ്ട്രീയം,മൊബൈൽ അഡിക്ഷൻ, ഡിപ്രഷൻ പോലെയുള്ള മാനസിക രോഗങ്ങൾ,അക്രമ മനോഭാവം,ആത്മഹത്യാ പ്രവണത,വിദ്യാർത്ഥി അവകാശങ്ങൾ തുടങ്ങിയ മേഖലകളെ സമഗ്രമായി ചർച്ച ചെയ്യുകയും സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥി തലമുറയെ സൃഷ്ടിച്ചെടുക്കുകയുമാണ് വിസ്ഡം സ്റ്റുഡൻസ് ലക്ഷ്യമിടുന്നത്.വരും ദിവസങ്ങളിൽ അബ്ദുറസാഖ് സുല്ലമി ,ഷാഫി സ്വാബാഹി ,മുജീബ് മൗലവി കോടത്തൂർ കൂടാതെ പ്രമുഖർ പങ്കെടുക്കും.











