എടപ്പാൾ:വട്ടംകുളം പഞ്ചായത്തിലെ മെമ്പർമാര്‍ക്കും ആശാവര്‍ക്കേഴ്സിനുമായി എടപ്പാൾ ആരോഗ്യ നികേതനം ഹോസ്പിറ്റൽ സംഘടിപ്പിച്ച ‘പ്രൊജക്റ്റ് സ്പര്‍ഷം’പദ്ധതി എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഭാഗമായി സൗജന്യ നേത്ര പരിശോധനയും, അസ്ഥി-സന്ധി തേയ്മാന രോഗനിർണയ ക്യാമ്പും നടന്നു.
വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല സജീബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ ഷമിൻ രാമചന്ദ്രൻ പ്രൊജക്റ്റ് അവതരണം നടത്തി.ആരോഗ്യ നികേതനം ഡയറക്ടർ ഷൗക്കത്ത് നടുവട്ടം സ്വാഗതവും, ഡോക്ടര്‍ പ്രിൻസി നന്ദിയും പറഞ്ഞു.ഷമ റഫീഖ്,റാബിയ,കുമാരൻ, ഷീജ, അക്ബർ പനച്ചിക്കൽ, ദിലീപ് എരുവപ്ര, മജീദ് കഴുങ്കിൽ എന്നിവർ പ്രസംഗിച്ചു.