• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പിഎഫിൽനിന്ന് 3 ലക്ഷം കിട്ടാൻ ഒരു ലക്ഷം കൈക്കൂലി; സഹപ്രവർത്തകയുടെ പരാതിയിൽ പ്രഥമാധ്യാപകൻ പിടിയിൽ

cntv team by cntv team
May 16, 2025
in UPDATES
A A
പിഎഫിൽനിന്ന് 3 ലക്ഷം കിട്ടാൻ ഒരു ലക്ഷം കൈക്കൂലി; സഹപ്രവർത്തകയുടെ പരാതിയിൽ പ്രഥമാധ്യാപകൻ പിടിയിൽ
0
SHARES
185
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊവിഡന്റ് ഫണ്ട് (പിഎഫ്) തുക ലഭിക്കാൻ അധ്യാപികയോട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകനെ കോഴിക്കോട് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. വടകര പാക്കയിൽ ജെബി സ്കൂൾ പ്രധാനാധ്യാപകൻ പുതിയാപ്പ് സ്വദേശി ഇ.വി. രവീന്ദ്രനെ (56) നെയാണ് കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്പി കെ.കെ. ബിജുവും സംഘവും പിടികൂടിയത്. 10000 രൂപയും 90000 രൂപയുടെ ചെക്കും ഇയാളിൽനിന്ന് കണ്ടെടുത്തു. വിജിലൻസ് ഫിനോഫ്തലിൻ പൊടി പുരട്ടി നൽകിയ നോട്ടുകൾ ഉൾപ്പെടെ ഇതിലുണ്ടായിരുന്നു.

സഹപ്രവർത്തകയായ അധ്യാപികയാണ് പരാതിക്കാരി. തന്റെ പിഎഫ് അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ നോൺ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിന് മാർച്ച് 28-നാണ് ഇവർ അപേക്ഷ നൽകിയത്. അഡ്വാൻസ് തുക മാറിക്കിട്ടുന്നതിനുളള നടപടിക്രമങ്ങൾ വൈകിപ്പിച്ച രവീന്ദ്രൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ഒടുവിൽ അധ്യാപിക കോഴിക്കോട് വിജിലൻസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ച വിജിലൻസ്, അധ്യാപകൻ അയച്ച ശബ്ദസന്ദേശങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് ഇയാളെ വലയിലാക്കാൻ തന്ത്രം ആവിഷ്കരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ വിജിലൻസ് ഫിനോഫ്തലിൻ പൊടി പുരട്ടി നൽകിയ നോട്ടും ചെക്കും അധ്യാപിക വടകര ലിങ്ക് റോഡിൽ വെച്ച് അധ്യാപകന് കൈമാറുകയായിരുന്നു

പണം കൈമാറിയ ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം ഇയാളെ പിടികൂടി. രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൈകൾ സോഡിയം ബൈ കാർബണേറ്റ് വെള്ളത്തിൽ മുക്കി ഫിനോഫ്തലിൻ പൊടിയുടെ സാന്നിധ്യം കണ്ടെത്തി. പാന്റിന്റെ പോക്കറ്റിലും പൊടിയുണ്ടായിരുന്നു

ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർ മനോജ് പറയട്ട, എസ്ഐമാരായ എ. സന്തോഷ് കുമാർ, പി.സുജിത്ത്, ശശികുമാർ, എഎസ്ഐമാരായ അബ്ദുൾസലാം, രൂപേഷ്, പോലീസുകാരായ കെ.ധനേഷ്, ഷനോജ്, ജയേഷ്, നിധിൻലാൽ, സുജിഷ എന്നിവരുമുണ്ടായിരുന്നു.

Related Posts

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്
UPDATES

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
110
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.
UPDATES

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
65
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
400
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു
UPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
54
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്
UPDATES

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
113
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്
UPDATES

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
208
Next Post
ബന്ധുവീട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം രക്തത്തിൽ കുളിച്ചനിലയിൽ

ബന്ധുവീട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം രക്തത്തിൽ കുളിച്ചനിലയിൽ

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
110
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
65
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
400
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025