ജൂണിൽ നടക്കാനിരിക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ലയണൽ മെസ്സി, ഗർണാ ചോ, വലന്റീൻ ബാർക്കോ, നിക്കോളാസ്, കാസ്റ്റെല്ലനോസ് എന്നിവർ തിരിച്ചെത്തി.മാർച്ചിൽ പരിക്കിനെ തുടർന്ന് മെസ്സി രണ്ട് യോഗ്യതാ മത്സരങ്ങൾ കളിച്ചിരുന്നില്ല. പക്ഷേ ഉറുഗ്വേയെയും ബ്രസീലിനെയും പരാജയപ്പെടുത്തി ടീം അടുത്ത വർഷത്തെ ടൂർണമെന്റിനുള്ള യോഗ്യത നേടി. ജൂൺ 5 ന് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ചിലിയെ നേരിടും. ജൂൺ 10 ന് കൊളംബിയയെയും നേരിടും.ആദ്യ മത്സരത്തിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി, സസ്‌പെൻഷൻ നേരിടുന്ന മിഡ്‌ഫീൽഡർമാരായ എൻസോ ഫെർണാണ്ടസ്, ലിയാൻഡ്രോ പരേഡ്‌സ് എന്നിവരില്ലാതെയാണ് സ്കലോണി കളിക്കുക. മൂവരും ടീമിലുണ്ട്. പരിക്കേറ്റ പൗലോ ഡിബാല, ഗൊൺസാലോ മോണ്ടിയൽ എന്നിവർ ടീമിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്, അതേസമയം പ്രതിരോധനിരക്കാരായ അക്യൂന, പെസെല്ല എന്നിവരെയും അർജന്റീനിയൻ പരിശീലകൻ ഒഴിവാക്കി.