കോടഞ്ചേരി പാത്തിപ്പാറയിൽ മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലേടത്ത് ചന്ദ്രനെ (52) ആണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വനംവകുപ്പിന്റെ രണ്ടു കേസുകളിൽ പ്രതിയാണ് ചന്ദ്രൻ. മൂന്നു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ആത്മഹത്യ ആണെന്നാണ് സംശയം
ഇന്നു മൂന്നു മണിക്കാണ് പാത്തിപ്പാറ വെള്ളയ്ക്കാകുടി പറമ്പിനോട് ചേർന്നുള്ള തോട്ടിൽ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. ലൈസൻസ് ഇല്ലാത്ത തോക്കും സമീപത്തുനിന്നു കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ പരിശോധനയ്ക്കായി ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തും.








