• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

മുസ്‌ലിം ലീഗ് പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു; ചരിത്രത്തിൽ ആദ്യമായി വനിതാ പ്രാതിനിധ്യം

cntv team by cntv team
May 15, 2025
in National
A A
മുസ്‌ലിം ലീഗ് പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു; ചരിത്രത്തിൽ ആദ്യമായി വനിതാ പ്രാതിനിധ്യം
0
SHARES
382
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: ചരിത്രത്തിലാദ്യമായി വനിതകളെ ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി മുസ്‌ലിം ലീഗ്. ചെന്നൈയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് വനിതകളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറെയും ഉള്‍പ്പെടുത്തി. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് ദേശീയ കൗൺസിൽ യോഗം നടന്നത്.യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങളും ദേശീയ കമ്മിറ്റിയിലെത്തി. ദേശീയ സെക്രട്ടറിയായാണ് മുനവ്വറലി തങ്ങളെ നിയോഗിച്ചത്. മുന്‍ എംഎല്‍എ ടിഎ അഹമ്മദ് കബീറിനെ ദേശീയ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കെപിഎ മജീദിനെ ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു. ഫൈസല്‍ ബാബുവും ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായി ദേശീയ കമ്മിറ്റിയിലെത്തി. ഹാരിസ് ബീരാനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. കെ സൈനുല്‍ ആബിദും പുതുതായി കമ്മിറ്റിയിലെത്തി.ദേശീയ പ്രസിഡന്റായി തമിഴ്‌നാട് മുന്‍ എംപി പ്രൊഫ. കെ എം ഖാദര്‍ മൊയ്തീൻ തുടരും. രാഷ്ട്രീയ ഉപദേശക കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെയും തിരഞ്ഞെടുത്തു. പി കെ കുഞ്ഞാലിക്കുട്ടിയെ തന്നെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയാണ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി. ഡോ. അബ്ദുസമദ് സമദാനിയെ സീനിയര്‍ വൈസ് പ്രസിഡന്റായും പി വി അബ്ദുല്‍ വഹാബിനെ നാഷണല്‍ ട്രഷററായും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റുമാര്‍- കെപിഎ മജീദ്, എം അബ്ദുറഹ്മാൻ, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീർ ഇബ്രാഹിം ആഗ, നഈം അക്തർ, കൗസർ ഹയാത്ത് ഖാൻ, സൈനുൽ ആബിദീൻ.ദേശീയ സെക്രട്ടറിമാര്‍- സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഖുർറം അനീസ് ഉമർ, നവാസ് കനി, അഡ്വ. ഹാരിസ് ബീരാൻ എം.പി, അബ്ദുൽ ബാസിത്, ടി.എ അഹമ്മദ് കബീർ, സി.കെ സുബൈർഅസിസ്റ്റന്റ് സെക്രട്ടറിമാര്‍- ആസിഫ് അൻസാരി, അഡ്വ. ഫൈസൽ ബാബു, ഡോ.നജ്മുൽ ഹസ്സൻ ഗനി, ഫാത്തിമ മുസഫർ, ജയന്തി രാജന്‍, അഞ്ജനി കുമാർ സിൻഹ, എം.പി മുഹമ്മദ് കോയ

Related Posts

‘പുതിയ അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ല’: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തോടിടഞ്ഞ് വിജയ്
National

‘പുതിയ അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ല’: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തോടിടഞ്ഞ് വിജയ്

June 18, 2026
194
കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം
National

കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

June 16, 2026
128
ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ
National

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

June 16, 2026
42
ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു
National

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

June 12, 2026
81
എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ
National

എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ

June 11, 2026
107
സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു
National

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

June 10, 2026
121
Next Post
മൂക്കുതല ഹൈസ്കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

മൂക്കുതല ഹൈസ്കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

Recent News

ശബരിമല, ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ അന്താരാഷ്‌ട്ര തീർത്ഥാടന കേന്ദ്രങ്ങളാക്കും; വികസനം തിരുപ്പതി മാതൃകയിൽ

ശബരിമല, ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ അന്താരാഷ്‌ട്ര തീർത്ഥാടന കേന്ദ്രങ്ങളാക്കും; വികസനം തിരുപ്പതി മാതൃകയിൽ

June 19, 2026
5
കൊച്ചിയിൽ ഇന്റർനാഷണൽ ഫിലിം സിറ്റി, കോഴിക്കോട് കൾച്ചറൽ പാർക്ക്; ചലച്ചിത്ര-കലാ മേഖലയ്‌ക്കായി വമ്പൻ പദ്ധതികൾ

കൊച്ചിയിൽ ഇന്റർനാഷണൽ ഫിലിം സിറ്റി, കോഴിക്കോട് കൾച്ചറൽ പാർക്ക്; ചലച്ചിത്ര-കലാ മേഖലയ്‌ക്കായി വമ്പൻ പദ്ധതികൾ

June 19, 2026
2
ലഹരി കുറഞ്ഞ മദ്യങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ; നികുതി നിരക്കുകൾ പുതുക്കും

ലഹരി കുറഞ്ഞ മദ്യങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ; നികുതി നിരക്കുകൾ പുതുക്കും

June 19, 2026
1
പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കും; ഭൂമി ന്യായവില പുനഃപരിശോധിക്കും

പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കും; ഭൂമി ന്യായവില പുനഃപരിശോധിക്കും

June 19, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025