ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു.വിജയാരവം 2025 എന്ന പരിപാടിയിൽ പ്രധാനാധ്യാപകന്‍ പ്രമോദ് സ്വാഗതം പറഞ്ഞു.എസ് എം സി ചെയർമാൻ ലത്തീഫ് ചേലക്കടവ് അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡണ്ട് മുസ്തഫ ചാലുപറമ്പിൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ മണികണ്ഠൻ,എസ് എം സി വൈസ് ചെയർപേഴ്സൺ സൽമ,എം പി ടി എ പ്രസിഡൻ്റ് സാബിറ,അധ്യാപകരായ ഫസലു, ജയദേവൻ എന്നിവർ സംസാരിച്ചു.മറ്റു അദ്ധ്യാപകർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എസ് എം സി മെമ്പർമാർ എം പി ടി എ മെമ്പർമാർ അധ്യാപകർ രക്ഷിതാക്കൾ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മധുരം വിതരണം ചെയ്തു