• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം: വിജയ് ഷായ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി, അറസ്റ്റിന് സാധ്യത

cntv team by cntv team
May 15, 2025
in UPDATES
A A
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം: വിജയ് ഷായ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി, അറസ്റ്റിന് സാധ്യത
0
SHARES
229
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് വിജയ് ഷായ്ക്കെതിരെ കേസെടുത്തു. വിജയ് ഷായ്ക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യാൻ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകിയതിനെ തുടർന്ന് മാൻപൂർ പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വിജയ് ഷായ്ക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി മോഹൻ യാദവ് പൊലീസിന് നിർദേശം നൽകി

മധ്യപ്രദേശ് മന്ത്രിയായ വിജയ്, സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്നു വിളിച്ചത് വൻ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. വിവാദമായതോടെ മന്ത്രി വാക്കുകൾ മയപ്പെടുത്തുകയും ചെയ്തിരുന്നു. ‘‘സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തിൽ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ കഴിയില്ല. എന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്തു തവണ ക്ഷമ ചോദിക്കാൻ തയാറാണ്’’– മന്ത്രി പിന്നീട് പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ മാധ്യമങ്ങളോടു വിശദീകരിച്ചത് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങുമായിരുന്നു.

Related Posts

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
2k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
16
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
18
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
58
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
23
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
31
Next Post
മലപ്പുറം കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Recent News

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
13
യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

September 29, 2026
22
വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
136
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

September 29, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025