• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘കേരളത്തിൽ കേട്ടുകേള്‍വിയില്ലാത്ത സംഭവം, കുറ്റവാളിയെ ഉടൻ പിടികൂടും’: അഭിഭാഷകയെ സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്

cntv team by cntv team
May 14, 2025
in Kerala
A A
‘കേരളത്തിൽ കേട്ടുകേള്‍വിയില്ലാത്ത സംഭവം, കുറ്റവാളിയെ ഉടൻ പിടികൂടും’: അഭിഭാഷകയെ സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്
0
SHARES
249
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സീനിയര്‍ അഭിഭാഷകൻ ബെയ്ലിൻ ദാസിന്‍റെ മര്‍ദനത്തിനിരയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ സന്ദര്‍ശിച്ച് നിയമമന്ത്രി പി രാജീവ്. വൈകിട്ട് 3.30ഓടെയാണ് വഞ്ചിയൂര്‍ കോടതിക്ക് മുന്നിലുള്ള ഓഫീസിലെത്തി അഭിഭാഷകയെ കണ്ടത്. എല്ലാ പിന്തുണയും സര്‍ക്കാര്‍ അഭിഭാഷകക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗൗരവമേറിയ സംഭവമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.നിയമവകുപ്പ് വിഷയം ബാർ കൗൺസിലിന്‍റെയും ശ്രദ്ധയിൽപ്പെടുത്തും.

അച്ചടക്ക നടപടി വേണമെന്ന സർക്കാർ ബാർ കൗൺസിലിനോട് ആവശ്യപ്പെടും. നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. കേരളത്തിൽ കേട്ടുകേൾവില്ലാത്ത സംഭവമാണ് ശ്യാമിലിയുടെ കാര്യത്തിൽ ഉണ്ടായത്. കുറ്റവാളിയെ ഉടൻ പിടികൂടും. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരും നിയമത്തിന്‍റെ പരിധിയിൽ വരണം.

അങ്ങനെ ആരെങ്കിലും ശ്രമിച്ചെങ്കിൽ അതും നിയമത്തിന്‍റെ പരിധിയിൽ വരും.അഭിഭാഷക സമൂഹം മുഴുവൻ മര്‍ദനമേറ്റ അഭിഭാഷകക്കൊപ്പം നിൽക്കണം. അസാധാരണമായ സംഭവമാണിത്. പൊലീസിനെ തടഞ്ഞത് തെറ്റായ നടപടിയാണ്. മര്‍ദനമേറ്റ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ, വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ് മര്‍ദിച്ച സംഭവത്തിൽ നടപടിയുമായി ബാര്‍ കൗണ്‍സിൽ.ബെയ്ലിൻ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലിൽ നിന്ന് സസ്പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടൻ പുറത്തുവിടും. ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്താൽ അതുവരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ ബെയ്ലിൻ ദാസിനെ ബാര്‍ അസോസിയേഷൻ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്‍റെയും നടപടി. അതേസമയം, കേസിൽ പ്രതിയായ ബെയ്ലിൻ ദാസ് ഇപ്പോഴും ഒളിവിലാണ്.

Related Posts

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു
Business

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
499
നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

September 28, 2026
77
മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ
Kerala

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

September 28, 2026
275
വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ
Crime

വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ

September 28, 2026
131
നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം
Kerala

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

September 28, 2026
75
തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും
Kerala

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

September 28, 2026
18
Next Post
എരുമപ്പെട്ടി പതിയാരം പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

എരുമപ്പെട്ടി പതിയാരം പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Recent News

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
8
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
7
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
5
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025