പൊന്നാനി: ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ച പൊന്നാനി മണ്ഡലത്തിലെ പ്രധാന പാതകൾ ഉൾപ്പെടെയുള്ള ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവണമെന്ന് പിഡിപി യോഗം ആവശ്യപ്പെട്ടു.സ്കൂളകളുടെ പ്രവർത്തനം തുടങ്ങുന്നതിനും മഴക്കാലത്തിനും മുമ്പായി റോഡിലെ ശോചനീയാവസ്ഥക്ക് പരിഹാരം കണ്ടില്ലെങ്കിൽ ജനോപകാര പദ്ധതി ജനദ്രോഹ നടപടിയായി മാറുമെന്ന് പി ഡി പി നേതാക്കൾ പറഞ്ഞു.സെക്രട്ടറി കബീർ,വൈസ്.പ്രസിണ്ടന്റ് അക്ബർ ചുങ്കത്ത്,അഷ്‌റഫ് പൊന്നാനി,മൊയ്തുണ്ണി ഹാജി,ഷാഫി കുമ്മിൽ
അദ്ദു തുടങ്ങിയവര്‍ സംസാരിച്ചു.നിഷാദ് ചങ്ങരംകുളം നന്ദിയും പറഞ്ഞു











