• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആമസോണിനെ പറ്റിച്ച് നേടിയത് 1.2 കോടി; യുവാക്കൾ പിടിയിൽ

ckmnews by ckmnews
November 5, 2024
in UPDATES
A A
ആമസോണിനെ പറ്റിച്ച് നേടിയത് 1.2 കോടി; യുവാക്കൾ പിടിയിൽ
0
SHARES
612
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമായ ആമസോണിനെ കബളിപ്പിച്ച് 1.2 കോടി രൂപ തട്ടിയെടുത്ത യുവാക്കൾ പിടിയിൽ. രാജ് കുമാർ മീണ (23), സുഭാഷ് ഗുർജാർ (27) എന്നിവരാണ് പിടിയിലായത്. വിവിധ സംസ്ഥാനങ്ങളിലായി യാത്ര ചെയ്തായിരുന്നു യുവാക്കളുടെ തട്ടിപ്പ്. വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് യുവാക്കൾ ആമസോണിൽ നിന്ന് വിലകൂടിയ ക്യാമറകളും ലാപ്‌ടോപ്പുകളും ഓർഡർ ചെയ്തിരുന്നു. ഇവയ്ക്കൊപ്പം വില കുറഞ്ഞ വസ്തുക്കളും ഓർഡർ ചെയ്യും. ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യുമ്പോൾ ഡെലിവറി ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ഉയർന്ന വിലയുള്ള ഉൽപ്പന്നങ്ങളിലെ സ്റ്റിക്കറുകൾ കുറഞ്ഞ വിലയുള്ളവയിലും തിരിച്ചും മാറ്റിവയ്ക്കും. തുടർന്ന് വില കൂടിയ ഉൽപ്പന്നങ്ങൾക്ക് തെറ്റായ ഒടിപികൾ നൽകുകയും ഓർഡറുകൾ റദ്ദാക്കുകയും ചെയ്യും. സ്റ്റിക്കർ സ്വാപ്പിങ് തട്ടിപ്പ് ആമസോണിന്റെ ഡെലിവറി പാർട്നറായ മഹീന്ദ്ര കണ്ടെത്തി റിപ്പോർട്ട് ചെയ്തതോടെയാണ് വെളിച്ചത്തുവരുന്നത്. ആസാം, ഒഡിഷ, രാജസ്ഥാൻ, മഹാരാഷ്ട്ര, തെലങ്കാന. യുപി, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലായി 11ഓളം കേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു. സെപ്തംബർ 21ന് മം​ഗളൂരുവിൽ വച്ച് സമാനമായ തട്ടിപ്പ് നടത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. 10 ലക്ഷം രൂപ വില വരുന്ന സോണി ക്യാമറകളും വില കുറഞ്ഞ മറ്റ് ചില ഉൽപ്പന്നങ്ങളുമാണ് ഇരുവരും ഓർഡർ ചെയ്തത്. വ്യാജ പേരിലായിരുന്നു ഓർഡർ. ഓർഡർ എത്തിയപ്പോൾ സോണി ക്യാമറകളിലെ സ്റ്റിക്കർ മറ്റ് ഉൽപ്പന്നങ്ങളുടേതുമായി സ്വാപ്പ് ചെയ്തു. തുടർന്ന് തെറ്റായ ഒടിപി നൽകി. ഓർഡർ സ്ഥിരീകരിക്കാൻ സമമെടുത്തതിനാൽ അടുത്ത ദിവസം കളക്ട് ചെയ്യാമെന്ന് ഡെലിവറി ഏജന്റിനെ അറിയിച്ചു. ശേഷം ഓർഡർ കാൻസൽ ചെയ്യുകയും ചെയ്തു. ഇതോടെയാണ് സംശയമുണ്ടായത്. പരിശോധനയിൽ ഉൽപ്പന്നങ്ങളുടെ സ്റ്റിക്കറുകൾ മാറിയതായി കണ്ടെത്തി. പ്രതികൾ ക്യാമറയുമായ രക്ഷപെട്ടതായി കണ്ടെത്തി. പിടികൂടുമ്പോൾ പ്രതികളുടെ കയ്യിൽ ക്യാമറകൾ വിറ്റ 11 ലക്ഷം രൂപയുമുണ്ടായിരുന്നു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ആമസോൺ ഡെലിവറി പോയിൻ്റിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്

Related Posts

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം
UPDATES

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

September 21, 2026
240
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
UPDATES

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

September 21, 2026
29
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
141
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
45
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
UPDATES

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
46
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
8
Next Post
എടപ്പാള്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം’ഇനി കലാ വര്‍ണ്ണവിസ്മയത്തിന്റെ മൂന്ന് നാള്‍..

എടപ്പാള്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം'ഇനി കലാ വര്‍ണ്ണവിസ്മയത്തിന്റെ മൂന്ന് നാള്‍..

Recent News

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

September 21, 2026
34
ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

September 21, 2026
34
ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

September 21, 2026
35
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025