ചാലിശേരി സോക്കർ അസോസിയേഷൻ മുലയംപറമ്പ് ക്ഷേത്രമൈതാനിയിൽ ഒരുക്കിയ ആരവം 2025 മൂന്നാമത് അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ റോയൽ ട്രാവൽസ് കോഴിക്കോട് ജേതാക്കളായി.കൂറ്റനാട് ഇസ ഗോൾഡ് ഡയമണ്ട് നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും, ലൂട്ട് ക്ലോത്തിംഗ് ആൻ്റ് സാഫ്ജി നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കുമായുള്ള ഫൈനൽ മത്സരത്തിൽ യുണൈറ്റഡ് എഫ് . സി നെല്ലിക്കുത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് റോയൽ ട്രാവൽസ് കോഴിക്കോട് കിരീടം ചൂടിയത്.
ആദ്യ പകുതിയിൽ ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ച് സമനില പാലിച്ചു.രണ്ടാം പകുതിയിൽ മിന്നുന്ന പോരാട്ടത്തിനൊടുവിൽ കോഴിക്കോട് രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. നെല്ലികുത്ത് അവസാന നിമിഷം വരെ ഗോൾ മടക്കുവാൻ ശ്രമിച്ചെങ്കിലും കോഴിക്കോട് പ്രതിരോധകോട്ട ശക്തമാക്കി 2 – 1 സ്കോർ നിലനിർത്തി കോഴിക്കോട് ജേതാക്കളായി.മാർവ്വൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബും സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായാണ് ഏപ്രിൽ അഞ്ചിന് ആരവം 2025 ഫുട ബോൾ ടൂർണ്ണമെൻ്റ് തുടങ്ങിയത്.ടൂർണ്ണമെന്റ് കാണാൻ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി ആയിരങ്ങളാണ് ക്ഷേത്ര മൈതാനിയിൽ ഒരുക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ എത്തിയത്.ഫൈനൽ മൽസരത്തിൽ വേങ്ങാടൂർ മന നാരായണൻ നമ്പൂതിരി പ്പാട് , തൃത്താല ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി , കെ പി സി സി നിർവ്വാഹ സമിതിയംഗം സി.വി.ബാലചന്ദ്രൻ ,എസ് എഫ് എ സംസ്ഥാന പ്രസിഡൻ്റ് കെ.എം ലെനിൻ , കെ എ പ്രയാൺ ,പണിക്കവീട്ടിൽ യൂസഫ് ,ജനപ്രതിനിധികൾ , രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ വിശ്ഷ്ടാതിഥികളായി ടീമംഗങ്ങളെ പരിചയപ്പെട്ടു.ജേതാക്കൾക്ക് കെ പി സി.സി നിർവ്വാഹ സമിതിയംഗം സി.വി ബാലചന്ദ്രൻ ,വേങ്ങാട്ടൂർ മന നാരായണൻ നമ്പൂതിരിപ്പാട് , ഇസ ഗോൾഡ് എം.ഡി മിൻഷാദ് കൂറ്റനാട് , ലൂട്ട് ക്ലോത്തിംഗ് എം.ഡി ഉമ്മർ കുന്നംകുളം , സാഫ്ജി എം.ഡി.ഷാഫി എടപ്പാൾ ,പഞ്ചായത്തംഗം ഹുസൈൻ പുളിയ ഞ്ഞാലിൽ എന്നിവർ ട്രോഫികൾ വിതരണം നടത്തി.സംഘാടക സമിതി ചെയർമാൻ വി.വി. ബാലകൃഷ്ണൻ ,കൺവീനർ എം.എം. അഹമ്മദുണി , ട്രഷറർ ജ്യോതിദേവ്,കോഡിനേറ്റർമാരായ ടി.കെ സുനിൽ കുമാർ, ടി.എ രണദിവെ എന്നിവർ ടൂർണ്ണമെൻ്റിന് നേതൃത്വം നൽകി







