എടപ്പാള്‍:കോലളമ്പില്‍ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു.കോലളമ്പ് വൈദ്യര്‍മൂല സ്വദേശി നെടിയോടത്ത് വളപ്പില്‍ വാസുവിന്റെ മകന്‍ അനീഷ്(35)ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയോടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച അനീഷിനെ വീട്ടുകാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.മാതാവ് ശ്യാമള.സഹോദരങ്ങള്‍ സിന്ധു,സിനി,രതീഷ്







