ചങ്ങരംകുളം : കേരള നദ് വത്തുൽ മുജാഹിദീൻ ചങ്ങരംകുളം മണ്ഡലം സമ്മേളനം മെയ് 20ന് മുക്കുതലയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ സംഘടിപ്പിക്കുന്നതിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.നവോത്ഥാനം പ്രവാചക മാതൃക എന്ന സന്ദേശത്തിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ വിവിധ സെഷനുകളിലായി പ്രഗൽഭ പണ്ഡിതന്മാരെ പങ്കെടുക്കുന്നതിന് യോഗം തീരുമാനിച്ചു .സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ വി.മുഹമ്മദ് ഉണ്ണിഹാജി ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് പന്താവൂർ അധ്യക്ഷം വഹിച്ചു. കെ ഹമീദ് മാസ്റ്റർ , പിപിഎം അശ്റഫ്, മുജീബ് റഹ്മാൻ കെ വി, ബിരാവു മൂക്കുതല,സുഹറ ടീച്ചർ ചാലിശ്ശേരി, സൈനു നെച്ചിക്കൽ എന്നിവർ പ്രസംഗിച്ചു .കുഞ്ഞുമുഹമ്മദ് പന്താവൂർ ചെയർമാനും കെ ഹമീദ് മാസ്റ്റർ ജനറൽ കൺവീനറുമായുള്ള 51 അംഗ സ്വാഗതസംഘം കൺവെൻഷനിൽ വെച്ച് തിരഞ്ഞെടുത്തു.











