• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെ പി സി സി യുടെ കടിഞ്ഞാൺ ഇന്ന് മുതൽ പുതിയ കരങ്ങളിൽ’സണ്ണി ജോസഫും, സഹ ഭാരവാഹികളും ഇന്ന് ചുമതലയേൽക്കും

cntv team by cntv team
May 12, 2025
in UPDATES
A A
കെ പി സി സി യുടെ കടിഞ്ഞാൺ ഇന്ന് മുതൽ പുതിയ കരങ്ങളിൽ’സണ്ണി ജോസഫും, സഹ ഭാരവാഹികളും ഇന്ന് ചുമതലയേൽക്കും
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:കെ.പി.സി.സിയുടെ കടിഞ്ഞാൺ ഇന്നു മുതൽ പുതിയ നേതൃനിരയുടെ കരങ്ങളിൽ.ഇന്ദിരാഭവനിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും.

മുതിർന്ന നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങിയും മൺമറഞ്ഞ നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയും പുതിയ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് എം.എൽ.എയും വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ഷാഫിപറമ്പിൽ എന്നിവരും ഇന്നലെ വൈകിട്ട് തലസ്ഥാനത്തെത്തി.യു.ഡി.എഫ് കൺവീനറായി നിയമിതിനായ അടൂർപ്രകാശ് വെള്ളിയാഴ്ച മുതിർന്ന നേതാക്കളെ കാണുകയും ഉമ്മൻചാണ്ടിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു.

കെ.പി.സി.സി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ലളിതമായ ചടങ്ങ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കെ.സുധാകരൻ എം.പി അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ,എ.ഐ.സി.സി സെക്രട്ടറിമാർ, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ,കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, എം.പിമാർ,എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.

സണ്ണി ജോസഫ് , പി.സി വിഷ്ണുനാഥ് എ.പി അനിൽകുമാർ , ഷാഫി പറമ്പിൽ എന്നിവർ തൃശ്ശൂരിൽ ലീഡർ കെ. കരുണാകരന്റെ സ്മൃതിമണ്ഡപത്തിലും കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ കല്ലറയിലും കൊല്ലത്ത് ആർ.ശങ്കറുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി. ആർ.ശങ്കർ ഏറെ തലയെടുപ്പുള്ള കോൺഗ്രസ് നേതാവായിരുന്നെന്നും മൺമറഞ്ഞുപോയ നേതാക്കളെല്ലാം കോൺഗ്രസിന്റെ ആദർശ ലക്ഷ്യങ്ങളെ മുറുകെപ്പിടിച്ച് ഭരണരംഗത്ത് മികവ് തെളിയിച്ച് കേരളത്തിന്റെ വികസനത്തിന് അടിത്തറ പാകിയ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

എൻ.എസ്. എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് തോമസ് തറയിലിനെയും സന്ദർശിച്ചു. അതിനു ശേഷം പത്തനംതിട്ടയിലെത്തി അന്തരിച്ച ഡി.സി.സി വൈസ് പ്രസിഡന്റ് എം. ജി കണ്ണന് അന്ത്യോപചാരമർപ്പിച്ചു. കൊല്ലത്ത് മുൻ കെ.പി.സി.സി പ്രസിഡന്റ് സി.വി പത്മരാജനെയും സന്ദർശിച്ച ശേഷമാണ് നേതാക്കൾ തലസ്ഥാനത്തെത്തിയത്.ചുമതല ഏൽക്കും മുമ്പ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ .കെ ആന്റണിയെയും സന്ദർശിക്കും.

Related Posts

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍
UPDATES

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

September 9, 2026
330
തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; വീണ്ടും നിർണ്ണായക നീക്കവുമായി ED, കേസെടുക്കും
UPDATES

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; വീണ്ടും നിർണ്ണായക നീക്കവുമായി ED, കേസെടുക്കും

September 9, 2026
31
അതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ, വൈകാതെ മറുപടിയെന്ന് മുഖ്യമന്ത്രി
UPDATES

അതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ, വൈകാതെ മറുപടിയെന്ന് മുഖ്യമന്ത്രി

September 9, 2026
18
കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു
UPDATES

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
832
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം
UPDATES

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
23
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു
UPDATES

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
5
Next Post
നന്ദൻകോട് കൂട്ടക്കൊലപാതകം: കേസിൽ ശിക്ഷാവിധി ഇന്ന്

നന്ദൻകോട് കൂട്ടക്കൊലപാതകം: കേസിൽ ശിക്ഷാവിധി ഇന്ന്

Recent News

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

September 9, 2026
0
CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

September 9, 2026
1
സംസ്ഥാനത്തു ഇന്നും താപനില കൂടാൻ സാധ്യത,മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്തു ഇന്നും താപനില കൂടാൻ സാധ്യത,മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

September 9, 2026
8
മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

September 9, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025