ചങ്ങരംകുളം:പന്താവൂർ ശ്രീ ലക്ഷമീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ അഷ്ട ബന്ധ നവീകരണ കലശവും പ്രതിഷ്ഠാദിന മഹോത്സവും നടന്നു.ബ്രഹ്മശ്രീ അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങുകള്‍.ഇതിന്റെ ഭാഗമായി കലവറ നിറക്കൽ ചടങ്ങും നടന്നിരുന്നു.മഹാഗണപതി ഹോമം,ബിംബശുദ്ധികലശപൂജ തുടര്‍ന്ന് വൈകീട്ട് നിറമാലയും നടന്നു. ഉദയാസ്തമന പൂജയിൽ നവകം,പഞ്ചഗവ്യം, ശ്രീഭൂതബലിയും നടന്നു. പറവെപ്പും ഉച്ചക്ക് അന്നദാനവും ഉണ്ടായിരുന്നു.