ചങ്ങരംകുളം: ചിയ്യാനൂര്‍ പാടത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു.ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് ജാസ് ഹോട്ടലിന് സമീപത്താണ് അപകടം.
മലപ്പുറത്ത് നിന്ന് തൃശ്ശൂര്‍ പോയിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ടിപ്പര്‍ ലോറിയില്‍ ഇടിച്ചെന്നാണ് വിവരം.പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ട് പേരെ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.











