ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസിനായി പണി കഴിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങി.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ ചിയ്യാനൂര്‍ റോഡില്‍ പഴയ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് മൂന്നര കോടി രൂപ ചിലവില്‍ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം സജ്ജമായിരിക്കുന്നത്.
ഈ മാസം അവസാനത്തോടെ പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.പരിമിതി കൊണ്ട് വീര്‍പ്പ് മുട്ടിയ ആലംകോട് പഞ്ചായത്ത് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ അസൗകര്യങ്ങളില്‍ ജോലി ചെയ്ത് വന്ന ജീവനക്കാര്‍ക്കും വലിയ ആശ്വാസമാകും.