ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ നാലാം വാർഡില്‍ ശുദ്ധജല പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത് പതിവായിട്ടും നടപടി എടുക്കാത്തതില്‍ പ്രതിഷേധവുമായി എസ് ,ഡി ,പി , ഐ ആലംകോട് ബ്രാഞ്ച് കമ്മിറ്റി രംഗത്ത്. അദാനി ഗ്യാസ് പൈപ്പ് കണക്ഷന് വേണ്ടി കീറിയ ഭാഗങ്ങളിലാണ് കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത്. പൈപ്പ് പൊട്ടിയ ഭാഗങ്ങളിൽ ഗ്യാസ് കമ്പനി റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്.
രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശത്താവട്ടെ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കിയാണ് കുടിവെള്ളം എത്തിക്കുന്നതെന്നതും പരിഹാസ്യമാണെന്ന് എസ് ,ഡി ,പി , ഐ നേതാക്കള്‍ പറഞ്ഞു.നേരത്തെ നാട്ടുകാരുടെ പരാതി പ്രകാരം എടപ്പാൾ വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ചിരുന്നു.
എന്നിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും ശുദ്ധജല പൈപ്പ് പൊട്ടിയത് ശരിയാക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കാത്തത് കൊണ്ട് പഞ്ചായത്തിൻ്റെ പൈസ ഉപയോഗിച്ച് വെള്ളം വിതരണം നടത്തുന്നതില്‍ ദുരൂഹതയുണ്ടന്നും എസ് ,ഡി ,പി , ഐ നേതാക്കള്‍ ആരോപിച്ചു.എത്രയും വേഗം പൈപ്പുകൾ പൊട്ടിയത് ശെരിയാക്കി ശുദ്ധജല വിതരണത്തിനുള്ള തടസ്സം നീക്കിയില്ലാ എങ്കിൽ പ്രദേശത്തെ ജനങ്ങളെ ഉൾപ്പെടുത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബ്രാഞ്ച് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
യോഗം പൊന്നാനി മണ്ഡലം കമ്മിറ്റി അംഗം കരീം ആലംകോട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദലി ആലംകോട്,സെക്രട്ടറി നിയാസ്, അഷ്റഫ് ആലംകോട്,എം.കമറുദ്ധീൻ,കെ.വി. ഫൈസൽ,തുടങ്ങിയവർ സംസാരിച്ചു.