കിളിമാനൂരിൽ എൽഇഡി ഡിസ്പ്ലേ സ്ഥാപിക്കുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടയ്ക്കോട് ഇളയന്റെ വിള വീട്ടിൽ ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. വെള്ളല്ലൂർ ഊന്നംകല്ലിൽ റാപ്പർ വേടന്റെ സംഗീത പരിപാടിക്കായി എൽഇഡി ഡിസ്പ്ലേ സ്ഥാപിക്കുന്നതിനിടെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.